
ദില്ലി: സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്. കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങാണ് ഇക്കാര്യം ദില്ലി ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. 2021ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്ത് വാട്ട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നൽകിയ ഹര്‍ജികൾ ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.
ആപ്പ് ഉറപ്പുനല്കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതിനാലുമാണ് കൂടുതല്‍ പേര്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അധികസുരക്ഷയ്ക്ക് എന്തിനാണ് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നതെന്ന് മനസിലാകുന്നില്ലെന്നും ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങള്‍ നിലവിലില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. അതേസമയം വ്യാജ സന്ദേശങ്ങൾ തടയുകയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുകയുമാണ് ഭേദഗതിയുടെ ഉദ്ദേശമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കേസ് ഓഗസ്റ്റ് 14ന് വീണ്ടും പരിഗണിക്കും.
അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത്. അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചര്‍, ഇന്റര്‍നെറ്റില്ലാതെ തന്നെ ഡാറ്റ ഷെയര്‍ ചെയ്യാനുള്ള അപ്ഡേഷനൊക്കെ ഇതിലുള്‍പ്പെട്ടതാണ്. ഉപഭോക്താക്കളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചര്‍ പുതിയതായി അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനായി 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ ഇന്‍സ്റ്റഗ്രാമിന് സമാനമായി വാട്ട്സ്ആപ്പിലും സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്‌ഡേഷന്‍ എത്തിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലെ പോലെ തന്നെ മെന്‍ഷന്‍ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്‌സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. പക്ഷേ ഇന്‍സ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെന്‍ഷന്‍ ചെയ്യാനാകില്ലെന്ന പ്രത്യേകതയുമുണ്ട്. വാട്ട്സാപ്പ് ഡിപി സെക്യൂറ് ആക്കിയ ഓപ്ഷനും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചര്‍ അനുസരിച്ച് ഡിപിയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാനാകില്ല. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍നിര്‍ത്തിയുള്ളതാണ് ഈ ഫീച്ചറും.
Read More : ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം