
പരാതികൾക്കൊടുവിൽ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ. ഉപഭോക്തൃ ഗ്രൂപ്പുകളുടെ പരാതികളെത്തുടർന്നാണ് യുഎസ് ഓൺലൈൻ റീട്ടെയിൽ കമ്പനിയായ ആമസോൺ രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഉപയോക്താക്കൾക്ക് അതിന്റെ ഫാസ്റ്റ് ഷിപ്പിംഗ് ക്ലബ് പ്രൈമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ രണ്ട് ക്ലിക്കുകളിലൂടെ റദ്ദാക്കുന്നത് ഇനി മുതൽ എളുപ്പമായിരിക്കുമെന്ന് ഇതിന് മുന്നോടിയായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ (BEUC), നോർവീജിയൻ കൺസ്യൂമർ കൗൺസിൽ, ട്രാൻസ് അറ്റ്‌ലാന്റിക് കൺസ്യൂമർ ഡയലോഗ് എന്നിവർ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇ യു എക്‌സിക്യൂട്ടീവിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആമസോൺ പ്രൈമിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് സങ്കീർണ്ണമായ നാവിഗേഷൻ മെനുകൾ, വളച്ചൊടിച്ച പദങ്ങൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന തിരഞ്ഞെടുപ്പുകൾ എന്നിങ്ങനെ നിരവധി തടസ്സങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നുവെന്നായിരുന്നു പരാതി.
അക്ഷയ് കുമാറിന്‍റെ സാമ്രാട്ട് പൃഥ്വിരാജ് ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ച് പ്രൈം വീഡിയോ
പ്രമുഖവും വ്യക്തവുമായ 'റദ്ദാക്കുക ബട്ടൺ' വഴി രണ്ട് ക്ലിക്കുകളിലൂടെ ആമസോൺ പ്രൈമിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യാൻ കമ്പനി ഇനി മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.മാറ്റങ്ങൾ എല്ലാ ഇയു വെബ്‌സൈറ്റുകളിലും ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിലും മൊബൈലുകളിലും ടാബ്‌ലെറ്റുകളിലും ഉടനടി പ്രാബല്യത്തിൽ വരും.
"ഉപഭോക്താക്കൾക്ക് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സമ്മർദ്ദമില്ലാതെ അവരുടെ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയണം. ഒരു കാര്യം വ്യക്തമാണ്: കൃത്രിമ രൂപകല്പന അല്ലെങ്കിൽ 'ഡാർക്ക് പാറ്റേണുകൾ' നിരോധിക്കേണ്ടതുണ്ട" എന്ന് ജസ്റ്റിസ് കമ്മീഷണർ ദിദിയർ റെയ്ൻഡേഴ്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് അവരുടെ പ്രൈം അംഗത്വത്തിനായി സൈൻ അപ്പ് ചെയ്യുന്നതിനോ അംഗത്വം റദ്ദാക്കുന്നതിനോ ഉള്ള നടപടികൾ വ്യക്തവും ലളിതവുമാക്കുമെന്ന് ആമസോൺ കഴിഞ്ഞ ദിവസം പറഞ്ഞു. ഞങ്ങൾ തുടർച്ചയായി ഫീഡ്‌ബാക്ക് ശ്രദ്ധിക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തേടുകയും ചെയ്യുന്നുണ്ട്. ഇവിടെ കൂടുതൽ ക്രിയാത്മകമായി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ആമസോൺ പറഞ്ഞു.
റിലീസിന് മുന്നേ 200 കോടി ക്ലബില്‍ ഇടംനേടി കമല്‍ഹാസന്റെ 'വിക്രം'
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam