Amazon Republic Day Sale : ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന 2022, മൊബൈലിൽ പ്രതീക്ഷിക്കാമോ വൻ ഓഫറുകൾ?

Web Desk   | Asianet News
Published : Jan 13, 2022, 05:53 PM IST
Amazon Republic Day Sale : ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന 2022, മൊബൈലിൽ പ്രതീക്ഷിക്കാമോ വൻ ഓഫറുകൾ?

Synopsis

ആമസോണ്‍ റിപ്പബ്ലിക് ദിന വില്‍പ്പന ജനുവരി 17-ന് ആരംഭിച്ച് ജനുവരി 24 വരെ തുടരും. എല്ലാ ആമസോണ്‍ വില്‍പ്പനയും പോലെ, പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16-ന് 24 മണിക്കൂര്‍ നേരത്തെ ആക്സസ് ലഭിക്കും

ആമസോണ്‍ ഇന്ത്യ അതിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന ഇവന്റ് - ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പ്പന ആരംഭിക്കുന്നു. ഇത് ജനുവരി 17-ന് ആരംഭിച്ച് ജനുവരി 24 വരെ തുടരും. എല്ലാ ആമസോണ്‍ വില്‍പ്പനയും പോലെ, പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 16-ന് 24 മണിക്കൂര്‍ നേരത്തെ ആക്സസ് ലഭിക്കും.

ഇലക്ട്രോണിക്സ്, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ എന്നിവ ഉള്‍പ്പെടെ അതിലേറെയും വിലക്കിഴിവോടെ നാല് ദിവസത്തെ വില്‍പ്പനയിലുണ്ടാകും. ആമസോണ്‍ ഇതുവരെ ഡീലുകളും കിഴിവുകളും വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ അവയില്‍ ചിലത് വെളിപ്പെടാന്‍ തുടങ്ങിയതിനാല്‍ വില്‍പ്പനയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നോക്കാം.

ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ 40% വരെ കിഴിവില്‍ ലഭിക്കും. വില്‍പ്പനയ്ക്കായി ആമസോണ്‍ ചേര്‍ത്തു വച്ചിരിക്കുന്ന ചില മികച്ച സ്മാര്‍ട്ട്ഫോണുകളുടെ ഒരു പട്ടിക ഇതാ.

ഷവോമി

റെഡ്മി സബ് ബ്രാന്‍ഡില്‍ നിന്നുള്ള ഷവോമിയുടെ ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ഡിസ്‌കൗണ്ടുകളില്‍ ലഭ്യമാകുമെന്ന് സൂചനയുണ്ട്. അടിസ്ഥാന 6GB+64GB മോഡലിന് 14,999 മുതല്‍ ആരംഭിക്കുന്ന റെഡ്മി നോട്ട് 10S ഇതില്‍ ഉള്‍പ്പെടുന്നു. ബജറ്റ് ഫോണുകളായ റെഡ്മി 9 എ സ്‌പോര്‍ട്ട്, റെഡ്മി 9 ആക്ടിവ് എന്നിവയും വില്‍പ്പനയ്ക്കിടെ കിഴിവോടെ ലഭിക്കും. രണ്ട് ഫോണുകളുടെയും വില 10,000 രൂപയില്‍ താഴെയാണ്.

മിഡ്റേഞ്ച് 5G സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 11T 5G ഡീലുകളുടെയും ഓഫറുകളുടെയും ഭാഗമായുണ്ട്. വില്‍പ്പനയ്ക്കെത്തുന്ന മറ്റൊരു റെഡ്മി ഫോണ്‍ റെഡ്മി 10 പ്രൈം ആണ്, ഇത് 12,499 വിലയുള്ള ബജറ്റ് ഫോണ്‍ കൂടിയാണ്.

വണ്‍പ്ലസ്

ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പ്പനയ്ക്കായി ആമസോണ്‍ മൂന്ന് വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വണ്‍പ്ലസ് നോര്‍ഡ്2 5ജി, വണ്‍പ്ലസ് നോര്‍ഡ് 2 5ജി, വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി, വണ്‍പ്ലസ് 9ആര്‍ 5ജി എന്നിവ വില്‍പ്പനയ്ക്കിടെ കിഴിവുള്ള വിലയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് നോര്‍ഡ്2 5ജി, വണ്‍പ്ലസ് നോര്‍ഡ് സിഇ 5ജി എന്നിവയ്ക്ക് 30,000 രൂപയില്‍ താഴെയാണ് വില, അതേസമയം വണ്‍പ്ലസ് 9ആര്‍ 5ജി 39,999-രൂപയ്ക്ക് ലഭ്യമാണ്.

സാംസങ്

ആമസോണ്‍ വില്‍പ്പനയ്ക്കിടെ ഓഫറുകളോടെ ലഭ്യമാകുമെന്ന് വെളിപ്പെടുത്തിയ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ സാംസങ്ങിനുണ്ട്. ഈ ലൈനപ്പില്‍ ഗ്യാലക്‌സി എം32 5ജി, ഗ്യാലക്‌സി എം32, ഗ്യാലക്‌സി എം12 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും 20,000 രൂപയില്‍ താഴെ ലഭ്യമാണ്.

ഐക്യുഒഒ

iQOO Z5 5G, iQOO Z3 5G, എന്നീ മിഡ്റേഞ്ച് 5ജി സ്മാര്‍ട്ട്ഫോണുകള്‍ വില്‍പ്പന സമയത്ത് കിഴിവോടെ ലഭ്യമാകും. 23,990 വിലയുള്ള iQOO Z5 5G ആമസോണിന്റെ ടീസര്‍ അനുസരിച്ച് 20,000-ത്തില്‍ താഴെയാണ് ലഭ്യമാകുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സ്മാർട്ട്‌ഫോൺ വിപണിയെ ഇളക്കിമറിക്കാൻ വീണ്ടും മോട്ടോറോള, പുതിയ സിഗ്നേച്ചർ സീരീസ്
ഇതൊരു ഫോണല്ല, പവർഹൗസാണ്! അമ്പരപ്പിക്കുന്ന ബാറ്ററി, വിപണിയിൽ കൊടുങ്കാറ്റാകാൻ ടെക്‌നോ പോവ കർവ് 2 5ജി