തിരുവനന്തപുരം മുതല്‍ കറാച്ചി വരെ ഇല്ലാതാകുമെന്നു ശാസ്ത്രലോകം; സൊമാലിയ കേരളത്തില്‍ മുട്ടും.!

By Web TeamFirst Published Jan 13, 2022, 4:54 PM IST
Highlights

ഇന്ത്യയും ആഫ്രിക്കയും ഒക്കെ ഒരു ഭൂഖണ്ഡമായി മാറിയേക്കാമെന്നു ശാസ്ത്രപഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

വാര്‍ത്ത കേട്ട് ഭയപ്പെടേണ്ട. 200 ദശലക്ഷം വര്‍ഷത്തിനുള്ളിലാണ് ഇത് സാധ്യമാവുക. ആഫ്രിക്കന്‍ വന്‍കരയും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മില്‍ ചേരും. തത്ഫലമായി വലിയൊരു പര്‍വതനിര രൂപം കൊള്ളും. ഇതിനു ശാസ്ത്രലോകം സോമാലയ എന്നു പേരുമിട്ടു. ഇന്ത്യയും സൊമാലിയയും മഡഗാസ്‌കറും 200 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ഭൂഖണ്ഡമായി മാറിയേക്കാമെന്നാണ് പഠനം.

ഇന്ത്യയും ആഫ്രിക്കയും ഒക്കെ ഒരു ഭൂഖണ്ഡമായി മാറിയേക്കാമെന്നു ശാസ്ത്രപഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കയും (ആധുനിക സൊമാലിയ, കെനിയ, ടാന്‍സാനിയ, മൊസാംബിക് എന്നിവയുള്‍പ്പെടെ), മഡഗാസ്‌കറും ഏകദേശം 200 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇന്ത്യയോടു ചേരുമെന്നാണ് കണക്കാക്കുന്നത്. 'സോമാലയ' എന്നാണ് ശാസ്ത്രസംഘം ഈ ഭൂഖണ്ഡത്തിന് നല്‍കിയിരിക്കന്ന പേര്. ഈ സംയോജനത്തിന്റെ ഫലമായി 'ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഒരു നീണ്ട പര്‍വതനിരയുടെ രൂപീകരണത്തിനും' ഇത് കാരണമാകും. ടീമിനെ നയിച്ച Utrecht യൂണിവേഴ്‌സിറ്റി ജിയോളജിസ്റ്റ് പ്രൊഫ. ഡൗ വാന്‍ ഹിന്‍സ്‌ബെര്‍ഗന്‍ പറഞ്ഞു, 'ഭാവിയിലെ പര്‍വതങ്ങളും ഭൂഖണ്ഡങ്ങളും എങ്ങനെയായിരിക്കുമെന്നതിന് ഇപ്പോള്‍ ഞങ്ങള്‍ക്ക് പറയാനാവും.

'ഭൂതകാലത്തിന്റെ മോഡലുകള്‍ ഉപയോഗിച്ചുള്ള പഠനത്തില്‍ തെളിഞ്ഞത്- മെഡിറ്ററേനിയന്‍ മേഖലയില്‍ അപ്രത്യക്ഷമായ ഒരു ഭൂഖണ്ഡത്തിന്റെ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ അപ്രത്യക്ഷമായ മറ്റൊരു പ്രധാന ഭൂഖണ്ഡത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്തോനേഷ്യയില്‍ ഉടനീളം കാണുന്നുവെന്നാണ്. ഏകദേശം രണ്ട് വര്‍ഷം നീണ്ട പഠനത്തിന് ശേഷം ഇപ്പോള്‍ ഉത്തരം ലഭിച്ചു, ''ഡോ. വാന്‍ ഹിന്‍സ്‌ബെര്‍ഗന്‍ പറഞ്ഞു.

സീഷെല്‍സ്, മൗറീഷ്യസ് ദ്വീപുകള്‍ എല്ലാം മുകളിലേക്ക് തള്ളപ്പെടുമെന്നും, ന്യൂഡല്‍ഹി ഇന്ന് ഹിമാലയത്തിന്റെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്നതു പോലെ മുംബൈ സോമാലയ പര്‍വതനിരയുടെ അടിവാരത്ത് വരുമെന്നും ഗവേഷക സംഘം അഭിപ്രായപ്പെട്ടു.

എങ്ങനെയാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്?

ടെക്റ്റോണിക് പ്ലേറ്റുകള്‍ എങ്ങനെ- എത്ര വേഗത്തില്‍, ഏത് വഴിക്ക് പോവുന്നു എന്നതിനെക്കുറിച്ച് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലൂടെയും കിഴക്കന്‍ ആഫ്രിക്കന്‍ തടാകങ്ങള്‍ക്ക് അടിവരയിടുന്നതുമായ വലിയവിള്ളല്‍ ആഫ്രിക്കയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നത് തുടരുമെന്നും അടുത്ത 200 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇവിടൊരു സമുദ്രം രൂപപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ആഫ്രിക്കയില്‍ ഈ ഇടം സൃഷ്ടിക്കപ്പെടുമ്പോള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ വലിയൊരു ഭാഗം ഇല്ലാതാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അടിസ്ഥാനപരമായി മലബാറിലെ ബീച്ചുകള്‍ ഒരു ബുള്‍ഡോസര്‍ പോലെ വലിച്ചെറിയപ്പെടും, പവിഴപ്പുറ്റുകളും ബീച്ചുകളും താഴ്ന്ന പ്രദേശങ്ങളും ഉയര്‍ന്ന കൊടുമുടികളായി ചുരുങ്ങും. സീഷെല്‍സും ലക്ഷദ്വീപിന് അടുത്തായി സ്ഥാപിക്കപ്പെടും, മലബാര്‍ അവശിഷ്ടങ്ങള്‍ക്കൊപ്പം അവ എട്ട് കിലോമീറ്റര്‍ ഉയരമുള്ള ഒരു പര്‍വതനിരയായി മാറിയേക്കാം, എവറസ്റ്റ് പോലുള്ള പര്‍വതങ്ങളുടെ മുകളില്‍ പഴയ പവിഴപ്പുറ്റുകള്‍ കാണപ്പെടുന്ന ഹിമാലയത്തിന് സമാനമായി ഇവിടം മാറും'

എന്തുകൊണ്ടാണ് ആഫ്രിക്കയെ തകര്‍ക്കുന്നത്?

മുന്‍കാലങ്ങളില്‍ രണ്ട് പുരാതന ഭൂഖണ്ഡങ്ങള്‍ കൂട്ടിയിടിച്ച ഫോള്‍ട്ട് ലൈനുകള്‍ ദുര്‍ബലമായി ഇപ്പോഴും തുടരുന്നുവെന്ന് സംഘം വിശദീകരിച്ചു. ''അതിനാല്‍, ആഫ്രിക്ക പോലുള്ള ആധുനിക ഭൂഖണ്ഡങ്ങള്‍ക്ക് ഇത് തകര്‍ക്കാന്‍ കഴിയും. 90 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മഡഗാസ്‌കറില്‍ നിന്ന് ഇന്ത്യ വേര്‍പിരിഞ്ഞതിന് സമാനമായ ഒരു കാര്യമാണിത്,'' ഡോ. വാന്‍ ഹിന്‍സ്ബെര്‍ഗന്‍ വിശദീകരിക്കുന്നു ''ഓര്‍ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഭൂഖണ്ഡങ്ങള്‍ എന്നെന്നേക്കുമായി നിലനില്‍ക്കില്ല എന്നതാണ്. കഴിഞ്ഞ ഏതാനും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി മാത്രമാണ് ഇന്ന് നമുക്കറിയാവുന്ന ഇന്ത്യ നിലനില്‍ക്കുന്നത്. അതിനുമുമ്പ് അതൊരു ദ്വീപായിരുന്നു. ഒരു ദിവസം ഇന്ത്യന്‍ മഹാസമുദ്രം അടയുമെന്ന് ഉറപ്പാണ്. പിന്നെ ഒരു ഭൂഖണ്ഡം ഇന്ത്യയെ ബാധിക്കും. അത് ഒന്നുകില്‍ ആഫ്രിക്കയോ അന്റാര്‍ട്ടിക്കയോ ആണ്, അല്ലെങ്കില്‍ അത് ഓസ്ട്രേലിയയായിരിക്കാം. സാധ്യത ഏറ്റവും കൂടുതല്‍ ആഫ്രിക്കയ്ക്കാണ്.

കിഴക്കന്‍ ഇന്ത്യയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള തെക്കുകിഴക്കന്‍ ഏഷ്യയെ അവഗണിച്ച അവര്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഇന്ത്യ മംഗോളിയ പോലെയായിരിക്കാമെന്നും - സോമാലയവും ഒന്നാകാന്‍ സാധ്യതയുള്ള ഉയര്‍ന്ന പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഒരു വലിയ സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുമെന്നും പഠനത്തിനു നേതൃത്വം നല്‍കുന്ന ഡോ. വാന്‍ ഹിന്‍സ്‌ബെര്‍ഗന്‍ പറഞ്ഞു.

കാലാവസ്ഥ, ജീവിതം, വിഭവങ്ങള്‍ എന്നിവയുടെ പരിണാമം മനസ്സിലാക്കാന്‍ സഹായിക്കുന്ന ഭൂമിശാസ്ത്രപരമായ ചരിത്രം മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിച്ചതോടെയാണ് ഈ വലിയ വിശകലനം യാഥാര്‍ത്ഥ്യമായതെന്ന് ശാസ്ത്രലോകം പറയുന്നു. ആധുനിക ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വലിയ സവിശേഷതകളാണ് പര്‍വതനിരകളില്‍ സംരക്ഷിക്കപ്പെടുകയെന്നും അല്ലാത്തത് എന്താണെന്നും ചിന്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സംഘം പറഞ്ഞു.

click me!