ആമസോണ്‍ സ്മാര്‍ട്ട് ഫോണ്‍ വിറ്റഴിക്കല്‍: 40 മുതല്‍ 80 ശതമാനം വിലക്കുറവ്

Published : Oct 04, 2017, 02:11 PM ISTUpdated : Oct 05, 2018, 02:15 AM IST
ആമസോണ്‍ സ്മാര്‍ട്ട് ഫോണ്‍ വിറ്റഴിക്കല്‍: 40  മുതല്‍ 80 ശതമാനം വിലക്കുറവ്

Synopsis

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് കമ്പിനിയാണ് ആമസോണ്‍. ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായാണ് ആമസോണ്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ആമസോണിന്‍റെ രണ്ടാമത്തെ ഗ്രേറ്റ് ഇന്ത്യന്‍ ബിഗ് സെയില്‍ ആരംഭിച്ചു എന്ന വാര്‍ത്തയാണത്. നാലിന് തുടങ്ങിയ ബിഗ് സെയില്‍ ഒക്ടോബര്‍ എട്ടിനാണ് അവസാനിക്കുക. ബിഗ് സെയിലിലൂടെ 10 കോടി ഉത്പനങ്ങളാണ് വിറ്റഴിക്കുക. ഇവയ്ക്ക് 40 മുതല്‍ 80 ശതമാനം വരെ ഡിസ്‌കൗണ്ട്‌ നല്‍കും. ഇലക്ട്രോണിക്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഫാഷന്‍ , ഹോം& അടുക്കള  തുടങ്ങിയ വിഭാഗങ്ങളിലാണ് വിറ്റഴിക്കല്‍. 

ഡിസ്‌കൗണ്ടിന് പുറമെ ക്യാഷ് ബാക്ക് ഓഫറുകളും ഉണ്ട്. സിറ്റി ബാങ്കിന്‍റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കാണ് 10 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. 40 ശതമാനം ഇളവുകളാണ് സ്മാര്‍ട്ട് ഫോണിനുള്ളതെങ്കില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെ ഓഫര്‍ ലഭ്യമാണ്. ആമസോണ്‍ എക്സ്ക്ലൂസീവ് വില്‍പ്പനയിലൂടെ 160 സ്മാര്‍ട്ടു ഫോണുകളും 100 ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളും ലഭ്യമാകും.

ആമസോണ്‍ വില്‍പ്പനയിലൂടെ നിങ്ങള്‍ക്ക് നേടാന്‍ കഴിയുന്ന പ്രധാന  മൊബൈലുകള്‍ ഇവയാണ്.

 

  • മൊബൈലുകള്‍                                              ഓഫര്‍ വില     നിലവിലെ വില 
  • വണ്‍ പ്ലസ് 3ടി                                                  24,999                29,999  
  • സാംസങ്ങ് ഗാലക്സി എ9 പ്രോ                 18,990                 25,200
  • മോട്ടോ ജി5 പ്ലസ്                                            12,999                 16,999    
  • മോട്ടോ ജി5 എസ് പ്ലസ്                                 15,999                16,999
  • സാംസ്ങ്ങ് ഗാലക്സി ഓണ്‍5 പ്രോ            6,490                  7990
  • ഗ്യാലക്സി ഓൺ7പ്രോ                                7590                   9490 
  • ‌‌ഓണർ 6എക്സ് 64 ജിബി                             12999                13,999 
PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വരുന്നൂ വൺപ്ലസ് നോർഡ് 6, കൂടെ മറ്റൊരു ഫോണ്‍ മോഡലും; സ്പെസിഫിക്കേഷനുകളും ഇന്ത്യയിലെ വിലയും ചോര്‍ന്നു
എന്‍വിഡിയക്ക് ചെക്ക്; സ്വന്തം എഐ ചിപ്പുകൾ നിർമ്മിക്കാൻ വൻ പദ്ധതി പ്രഖ്യാപിച്ച് ഇലോൺ മസ്‍ക്