
കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്ബുക്കിലും വാട്സ്ആപ് വഴിയും പ്രചരിപ്പിക്കപ്പെടുന്ന സന്ദേശമാണിത്. ആരാണീ അന്‍വര്‍ ജിറ്റോ? യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന്റെ പേരില്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടും പിന്നെ കംപ്യൂട്ടറുമൊക്കെ ഹാക്ക് ചെയ്യപ്പെടുമോ? വാനക്രൈ അടക്കമുള്ള സൈബര്‍ ആക്രമണങ്ങള്‍ ഏറി വന്ന സമയത്ത് സാധാരണക്കാര്‍ക്കിടയില്‍ ഭീതി പരത്താന്‍ മാത്രം ലക്ഷ്യമിട്ട് ആരോ ഉണ്ടാക്കി വിട്ട ഒരു ഭീഷണി സന്ദേശം മാത്രമാണിത്. എന്തായാലും അധികമൊന്നും സാങ്കേതിക ജ്ഞാനമില്ലാത്ത ഫേസ്ബുക്ക് ഉപയോക്താക്കളെല്ലാം അന്‍വര്‍ ജിറ്റോയെ ഭയന്ന് ആ ഫ്രണ്ട് റിക്വസ്റ്റും നോക്കി ഇരിക്കുകയാണെന്നാണ് പലരും പറയുന്നത്. സത്യമറിയാതെ പലരും ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.
ഒരാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതിന്റെ പേരില്‍ ഒരിക്കലും ഫേസ്‍ബുക്ക് അക്കൗണ്ടോ പിന്നീട് കംപ്യൂട്ടറോ ഹാക്ക് ചെയ്യപ്പെടുകയില്ലെന്ന് വിദഗ്ദര്‍ പറയുന്നു. ഇത്തരത്തില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെടുന്ന മെസേജുകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. എന്നാല്‍ അപരിചിതരായ ആളുകളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിച്ചാല്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ അവര്‍ക്ക് കൂടി ലഭ്യമാകുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്തായാലും ആദ്യത്തെ ഭീതി മാറിയ സ്ഥിതിക്ക് പലരും ട്രോളുകള്‍ വഴി അന്‍വര്‍ ജിറ്റോയെ ആഘോഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam