കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്: ആപ്പിള്‍ മേധാവി ടിം കുക്ക്

By Web DeskFirst Published Jan 22, 2018, 12:13 PM IST
Highlights

ലണ്ടന്‍: സോഷ്യല്‍ മീഡിയ രംഗത്ത് മുന്‍പ് പരീക്ഷണം നടത്തി പിന്‍വാങ്ങിയവരാണ് ആപ്പിള്‍. പിങ് എന്ന പേരില്‍ മുന്‍പുണ്ടായിരുന്ന പ്ലാറ്റ്ഫോം ആപ്പിള്‍ തന്നെ പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഫേസ്ബുക്കും, ട്വിറ്ററും അടക്കിവാഴുന്ന സോഷ്യല്‍ മീഡിയ രംഗത്തേക്ക് ആപ്പിള്‍ രംഗത്ത് എത്തിയില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ആപ്പിള്‍ മേധാവി ടിം കുക്ക് പറയുന്നു,കുട്ടികള്‍ ഒഴിവാക്കേണ്ടതാണ് സോഷ്യല്‍ മീഡിയ എന്ന്.

ഇംഗ്ലണ്ടിലെ എക്സസില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു ടിം കുക്ക്. എനിക്ക് കുട്ടികള്‍ ഇല്ല, പക്ഷെ ഇനിക്ക് മരുകമനുണ്ട്. അവന് ചില അതിരുകള്‍ ഞാന്‍ വച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ അവന് അനുവദിക്കാറില്ല, അതില്‍ പ്രധാന കാര്യം സോഷ്യല്‍ മീഡിയ തന്നെയാണ്. അതില്‍ അവന്‍ വേണ്ട എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഗാര്‍ഡിയന്‍ പത്രമാണ് കുക്കിന്‍റെ വാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആപ്പിള്‍ കോഡിംഗ്  കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയ ചടങ്ങിലായിരുന്നു കുക്കിന്‍റെ പ്രതികരണം. കോഡിംഗ് എന്നത് ഒരു രണ്ടാം ഭാഷയായി വിദ്യാര്‍ത്ഥികള്‍ പഠിക്കണം എന്നും കുക്ക് പറയുന്നു. 

എപ്പോഴും ടെക്നോളജി ഉപയോഗിച്ചു കൊണ്ടിരുന്നാല്‍ നമ്മള്‍ എല്ലാ കാര്യത്തിലും വിജയിക്കണമെന്നില്ലെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു. 

click me!