ഐഫോണ്‍ എക്സ് പുറത്തിറക്കുമ്പോള്‍ പറ്റിയ മണ്ടത്തരം; കാരണം കണ്ടെത്തി ആപ്പിള്‍

Published : Sep 15, 2017, 05:34 PM ISTUpdated : Oct 05, 2018, 12:00 AM IST
ഐഫോണ്‍ എക്സ് പുറത്തിറക്കുമ്പോള്‍ പറ്റിയ മണ്ടത്തരം; കാരണം കണ്ടെത്തി ആപ്പിള്‍

Synopsis

സിലിക്കണ്‍ വാലി:  ഐഫോൺ എക്സ് പുറത്തിറക്കിയപ്പോള്‍ ആപ്പിള്‍ അതിന്‍റെ മുഖ്യഫീച്ചറായി അവതരിപ്പിച്ചത് ഫെയ്സ്‌ ഐഡിയാണ്. എന്നാല്‍ ഇത് ആദ്യമായി പരിചയപ്പെടുത്താനുള്ള ശ്രമം അവതരണ വേദിയില്‍  പരാജയപ്പെട്ടിരുന്നു. ഇത് സോഷ്യൽമീഡിയകളിൽ ഇത് ആപ്പിളിനെതിരായ ട്രോളായി മാറി. എന്നാൽ അന്ന് സംഭവിച്ചത് എന്താണെന്ന് ആപ്പിൾ ഇപ്പോള്‍ വ്യക്തമാക്കുകയാണ്. പുറത്തിറക്കാന്‍ വേദിയില്‍ എത്തിച്ച ആപ്പിള്‍ ഐഫോണ്‍ എക്സില്‍ നിരവധി പേർ വേദിയില്‍ എത്തിക്കും മുന്‍പ് ഫെയ്സ് ഐഡി പരീക്ഷിച്ചിരുന്നു. ഇതാണ് സംഭവം വേദിയില്‍ ചീറ്റാന്‍ കാരണം.

ക്രെയ്ഗ് ഫെഡറർഹിയുടെ ഫെയ്സ് ഐഡിയാണ് ഇതിൽ നൽകിയിരുന്നത്. എന്നാൽ ലോഞ്ചിന് നിരവധി ഫെയ്സ് ഐഡികൾ പരിശോധിച്ചു. ആർക്കും ഐഫോൺ എക്സ് തുറക്കാനായില്ല. ഇതിനു ശേഷമാണ് ക്രെയ്ഗ് ഫെഡറർഹി ഫെയ്സ് ഐഡി അവതരിപ്പിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ഫെയ്സ് ഐഡിയും എടുത്തില്ല. നിരവധി തവണ തെറ്റായി ഫെയ്സ് ഐഡി നൽകിയാൽ പിന്നീട് പാസ്‌വേർഡ് ഉപയോഗിച്ച് മാത്രമേ ഓപ്പൺ ചെയ്യാൻ സാധിക്കൂ. 

ഫിംഗർ പ്രിന്‍റ് ഉപയോഗിച്ചാണ് ഓപ്പൺ ചെയ്യുന്നതെങ്കിലും ഇതേപ്രശ്നം വരും. മുന്‍ ക്യാമറകളലൂടെ മുഖത്തിന്‍റെ ബയോമെട്രിക്‌ ഫീച്ചറുകള്‍ സ്‌കാന്‍ ചെയ്‌ത്‌ ഉടമയെ തിരിച്ചറിയുന്ന രീതിയെയാണ്‌ ഫെയ്‌സ്‌ഐഡി. വളരെ സങ്കീര്‍ണ്ണമാണ്‌ ഈ ടെക്‌നോളജി. എന്നാല്‍ ടച്‌ ഐഡിയെക്കാള്‍ മെച്ചമാണ്‌ ഇതെന്നാണ്‌ ആപ്പിളിന്‍റെ വാദം. ഫോണ്‍ അണ്‍ലോക്‌ ചെയ്യാന്‍ അതിന്‍റെ നേരെ നോക്കിയാല്‍ മതി. എന്നിട്ട്‌ മുകളിലേക്കു സ്വൈപ്പ് ചെയ്യുക. 
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്