കൈത്താങ്ങാകാൻ ആപ്പിളും; കേരളത്തിന് 7 കോടി രൂപ സംഭാവന

Published : Aug 25, 2018, 03:44 PM ISTUpdated : Sep 10, 2018, 02:56 AM IST
കൈത്താങ്ങാകാൻ ആപ്പിളും; കേരളത്തിന്  7 കോടി രൂപ സംഭാവന

Synopsis

'' കേരളത്തിലുണ്ടയ ഈ ദുരിതത്തില്‍ ഞങ്ങള്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപ സംഭാവന ചെയ്യുകയാണ് ''

വാഷിങ്ടൺ: കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ടെക്നോളജി ഭീമൻ ആപ്പിൾ കന്പനി ഏഴ് കോടി രൂപ നൽകും. ശനിയാഴ്ച്ചയാണ് ആപ്പിള്‍ സംഭാവന നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ കേരളത്തിലെ ജനങ്ങളെ പിന്തുണച്ച് കെണ്ടുള്ള ബാനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ബട്ടണും ഉള്‍പ്പെടുത്തിട്ടുണ്ട്.

കേരളത്തിലുണ്ടയ ഈ ദുരിതത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി രൂപ സംഭാവന ചെയ്യുകയാണ്. ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നവർക്ക് വീടുകൾ നിർമ്മിക്കാനും സ്കൂളുകൾ പുനഃനിർമ്മിക്കാനുമാണ്  ഈ തുക.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി ആപ്പ് സ്റ്റോര്‍, ഐട്യൂണ്‍സ് സ്റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേർത്തിട്ടുണ്ട്. ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് അഞ്ച് ഡോളർ മുതൽ 200 ഡോളർ വരെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മെഴ്‌സി കോര്‍പ്‌സിലേക്ക് സംഭാവന ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയതായി ആപ്പിൾ അറിയിച്ചു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ബോസിന്‍റെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ മനംമടുത്തു; ബ്ലൂ ടിക്ക് കാണിക്കാതെ കാര്യമറിയാൻ എഐ ടൂളുണ്ടാക്കി ടെക്കി
വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര