ഇന്ത്യയില്‍ 2020 ഓടെ 5 ജി എത്തും

Published : Aug 24, 2018, 01:41 AM ISTUpdated : Sep 10, 2018, 04:54 AM IST
ഇന്ത്യയില്‍ 2020 ഓടെ 5 ജി എത്തും

Synopsis

2020-ല്‍ ഇന്ത്യയില്‍ 5 ജി നടപ്പില്‍വരുമെന്ന് കേന്ദ്ര ഐടി സെക്രട്ടറി അരുണ സുന്ദരരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 5 ജിയുടെ സാധ്യതകള്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം ദില്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ദില്ലി: 2020-ല്‍ ഇന്ത്യയില്‍ 5 ജി നടപ്പില്‍വരുമെന്ന് കേന്ദ്ര ഐടി സെക്രട്ടറി അരുണ സുന്ദരരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്. 5 ജിയുടെ സാധ്യതകള്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം ദില്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സ്റ്റാര്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ഡോക്ടര്‍ എ പോള്‍ രാജ് അധ്യക്ഷനായ സമിതിയാണ് 5 ജി നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം അമേരിക്കയിലാണ് ലോകത്ത് ആദ്യമായി 5 ജി നടപ്പില്‍ വരുന്നത്. തൊട്ടടുത്ത വര്ഷം ഇന്ത്യയിലെ ജനങ്ങള്‍ക്കും ഇത് ലഭ്യമാകുമെന്ന് അരുണ സുന്ദരരാജന്‍ പറഞ്ഞു.5 ജി നടപ്പിലാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ ടെലികോം മന്ത്രാലയത്തില്‍ പ്രത്യേക സംവിധാനവും തുടങ്ങിയതായി അരുണ സുന്ദരരാജിന്‍ പറഞ്ഞു .

PREV
click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!