ഐഫോണില്‍ ആദ്യമായി ഇരട്ട സിം സംവിധാനം

By Web TeamFirst Published Sep 13, 2018, 8:49 AM IST
Highlights

പുതിയ ഐഫോണില്‍ ഇരട്ട സിം എന്നത് ഒരു റെഗുലര്‍ നാനോ സിമ്മും, ഒരു ഇസിമ്മുമാണ്. ഇ-സിം എന്ന് ഉദ്ദേശിക്കുന്നത് ഫിസിക്കല്‍ സിം വേണ്ട എന്നതാണ്

വളരെക്കാലം മുന്‍പ് തന്നെ സ്മാര്‍ട്ട്ഫോണുകളില്‍ അവതരിപ്പിച്ച ഇരട്ടസിം സംവിധാനം ഒടുവില്‍ ആപ്പിളും തങ്ങളുടെ ഫോണിലേക്ക് എത്തിച്ചിരിക്കുകയാണ്. ആപ്പിള്‍ xs, ആപ്പിള്‍ xs മാക്സ് എന്നീ ഫോണുകളിലാണ് ഡ്യൂവല്‍ സിം സംവിധാനം ആപ്പിള്‍ നല്‍കുന്നത്.

പുതിയ ഐഫോണില്‍ ഇരട്ട സിം എന്നത് ഒരു റെഗുലര്‍ നാനോ സിമ്മും, ഒരു ഇസിമ്മുമാണ്. ഇ-സിം എന്ന് ഉദ്ദേശിക്കുന്നത് ഫിസിക്കല്‍ സിം വേണ്ട എന്നതാണ്. ഇന്ത്യയില്‍ ജിയോ ആണ് ആപ്പിള്‍ ഇ-സിമ്മിന്‍റെ പങ്കാളികള്‍. ചിലപ്പോള്‍ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ ഇരട്ട സിം ഐഫോണ്‍ ഇന്ത്യയില്‍ എത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ചൈനയില്‍ ആപ്പിള്‍ ഇരട്ട സിം ഇടാനുള്ള ഫോണ്‍ തന്നെ ഇറക്കും. ഇ-സിം സംവിധാനം അവിടെ നടക്കില്ല എന്നതിനാലാണ് ഇത്. താഴെയും മുകളിലുമായി സിം ഇടാന്‍ സാധിക്കുന്നതായിരിക്കും ചൈനയില്‍ ഇറക്കുന്ന ഐഫോണ്‍ xs, ഐഫോണ്‍ xs മാക്സും. 

അടുത്തിടെ ഇറങ്ങിയ ഐപാഡുകളില്‍ ഡ്യൂവല്‍ സിം സപ്പോര്‍ട്ട് ആപ്പിള്‍ നല്‍കിയിരുന്നു. ഇതിന് ഒപ്പം തന്നെ കഴിഞ്ഞ ദിവസം ഇറക്കിയ ആപ്പിള്‍ വാച്ചിലും സിം ഇടാനുള്ള സംവിധാനം ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രത്യേകത അമേരിക്കയിലായിരിക്കും ആദ്യം ലഭിക്കുക. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് ഒരു കൊല്ലത്തിനുള്ളില്‍ ഇത് പ്രാവര്‍ത്തിമാക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. 

click me!