
ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് വാര്‍ത്തകള്‍ ഐഫോണ്‍ 7 ഉപയോക്താക്കളെയും ആശങ്കയിലാക്കുന്നു. ഐഫോണ്‍ 7 പൊട്ടിത്തെറിച്ച് വാഹനത്തിന് കേടുപാടുകള്‍ പറ്റിയെന്നാണ് പുതിയ വാര്‍ത്ത.
ഓസ്ട്രേലിയയിലാണ് സംഭവം എന്നും മാറ്റ് ജോണ്‍സ് എന്ന വ്യക്തി കാറില്‍ സൂക്ഷിച്ച ഐഫോണ്‍ 7 ആണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് കാറിലും തീപിടിച്ചു എന്ന് ന്യൂസ് 7 റിപ്പോര്‍ട്ട് ചെയ്യുന്നു.
കത്തുന്ന ഫോണിന്‍റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. ഇത്തരത്തില്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിച്ച് ജീപ്പിന് തീപിടിച്ചിരുന്നു.
എന്നാല്‍ ഇത് ആദ്യമായാണ് ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോണ്‍ 7ന് തീപിടിക്കുന്നത്.
വീഡിയോ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam