- Home
- Technology
- Gadgets (Technology)
- പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍
ഏറെ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങിയ വര്‍ഷമാണ് 2025. ഡിസ്‌പ്ലെ, ക്യാമറ, ബാറ്ററി ലൈഫ്, പ്രകടനം എന്നിവയുടെ അടിസ്ഥാനത്തില്‍ 2025-ലെ ഏറ്റവും മികച്ച കോസ്റ്റ്-ഇഫക്‌ടീവായ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പരിചയപ്പെടാം.

വണ്‍പ്ലസ് 15ആര്‍ (OnePlus 15R)
പ്രകടനം, ബാറ്ററി, ക്യാമറ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാല്‍ ഹയര്‍-എന്‍ഡിന് സമാനമായ സ്‌മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 15ആര്‍. 47,999 രൂപ മുതലാണ് വണ്‍പ്ലസ് 15ആര്‍ ഫോണിന്‍റെ വില ആരംഭിക്കുന്നത്.
ഐഫോണ്‍ 17 (Apple iPhone 17)
120 ഹെര്‍ട്‌സ് പ്രോ-മോഷന്‍ ഡിസ്‌പ്ലെ സഹിതം വരുന്ന ഐഫോണ്‍ 17 ആണ് മറ്റൊരു ഫോണ്‍. എ19 ചിപ്പ്, വയര്‍ലെസ് ചാര്‍ജിംഗ്, മികച്ച ക്യാമറ ഫീച്ചറുകള്‍, ആക്ഷന്‍ ബട്ടണ്‍, ക്യാമറ കണ്‍ട്രോള്‍ എന്നിവ ഐഫോണ്‍ 17നെ വ്യത്യസ്‌തമാക്കുന്നു. 82,900 രൂപയിലാണ് ഐഫോണ്‍ 17-ന്‍റെ വില തുടങ്ങുന്നത്.
ഗൂഗിള്‍ പിക്‌സല്‍ 10 (Google Pixel 10)
ഗൂഗിളിന്‍റെ പിക്‌സല്‍ 10 സ്‌മൂത്തായ പ്രകടനം, എഐ ഫീച്ചറുകള്‍, ബ്രൈറ്റും ആക്യുറേറ്റുമായ ഡിസ്‌പ്ലെ, ടെലിഫോട്ടോ ലെന്‍സ് എന്നിവയാല്‍ സമ്പന്നമാണ്. 79,999 രൂപയിലാണ് ഗൂഗിള്‍ പിക്‌സല്‍ 10 ആരംഭിക്കുന്നത്.
വിവോ എക്‌സ്200 എഫ്ഇ (Vivo X200 FE)
കോംപാക്റ്റ് സ്മാര്‍ട്ട്‌ഫോണായ വിവോ എക്‌സ്200 എഫ്ഇ എവരിഡേ ഉപയോഗത്തിന് വേണ്ടി രൂപകല്‍പന ചെയ്‌തതാണ്. വലിയ സ്‌ക്രീന്‍ വലിപ്പമില്ലാത്ത ഈ ഫോണിന് 6500 എംഎഎച്ച് ബാറ്ററിയാണ് കരുത്ത് പകരുന്നത്. 54,999 രൂപയിലാണ് വിവോ എക്‌സ്200 എഫ്ഇയുടെ വിലത്തുടക്കം.
സാംസങ് ഗാലക്‌സി എസ്25 എഫ്ഇ (Samsung Galaxy S25 FE)
ഈ ഫോണും പെര്‍ഫോമന്‍സിനപ്പുറം എവരിഡേ ഉപയോഗത്തിനായി പാകപ്പെടുത്തിയതാണ്. അമോലെഡ് ഡിസ്‌പ്ലെ, സ്‌മൂത്ത് പെര്‍ഫോമന്‍സ്, ഗാലക്സി എ ടൂള്‍, സോഫ്റ്റ്‌വെയറിലും ഡിസ്‌പ്ലെയിലും ഫ്ലാഗ്ഷിപ്പ് ലെവല്‍ എന്നിവ ഈ ഫോണിനുണ്ട്. സാംസങ് ഗാലക്‌സി എസ്25 എഫ്ഇയുടെ വില തുടങ്ങുന്നത് 59,999 രൂപയിലാണ്.
സിഎംഎഫ് ഫോണ്‍ 2 പ്രോ (CMF Phone 2 Pro)
സ്ലിമ്മര്‍, ലൈറ്റര്‍ ആയിട്ടുള്ള ഡിസൈനിലുള്ള ഫോണാണ് സിഎംഎഫ് ഫോണ്‍ 2 പ്രോ. എഐ ഫീച്ചറുകള്‍ സഹിതമുള്ള നത്തിംഗ് ഒഎസ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ടെലിഫോട്ടോ ക്യാമറയും ഫോണിന്‍റെ കരുത്താണ്. 18,999 രൂപയിലാണ് സിഎംഎഫ് ഫോണ്‍ 2 പ്രോ ആരംഭിക്കുന്നത്.

