ആപ്പിള്‍ ഐഫോണ്‍ ഒക്ടോബറില്‍ ഇന്ത്യയില്‍; വില 62,000 രൂപയ്ക്ക് അടുത്ത്

By Web DeskFirst Published Sep 8, 2016, 5:06 AM IST
Highlights

ആപ്പിള്‍ ഐഫോണ്‍7 പുറത്തിറങ്ങിയതോടെ എപ്പോള്‍ ഇന്ത്യയില്‍ എത്തും, എന്താകും വില തുടങ്ങിയ ചര്‍ച്ചകള്‍ സജീവമാണ്. ഐഫോണ്‍ പ്രേമികളായ ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ആപ്പിള്‍  ഐഫോണ്‍ 7 നുമായി ഒക്‌ടോബറില്‍ ഇന്ത്യയില്‍ എത്തും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 7 നും ഐഫോണ്‍ 7 പ്‌ളസും വാച്ച് എസും ആപ്പിള്‍ അവതരിപ്പിച്ചു. 

ബില്‍ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലായിരുന്നു ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയത്. അടുത്തയാഴ്ച മുതല്‍ അമേരിക്കന്‍ വിപണിയില്‍ ഫോണ്‍ സംഭവമായി മാറും. ഇന്ത്യയില്‍ ഏകദേശം 62,000 രൂപയായിരിക്കും വില. ആപ്പിള്‍ ഇതുവരെ ഇറക്കിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫോണ്‍ എന്നായിരുന്നു ടിം കുക്ക്പുതിയ തലമുറ ഐഫോണിനെ വിശേഷിപ്പിച്ചത്. ഐഫോണ്‍ 7 , 7 പ്‌ളസ് ഹാന്‍ഡ്‌സെറ്റുകള്‍ 32 ജിബി, 128 ജിബി, 256 ജിബി എന്നി സ്‌റ്റോറേ് വെര്‍ഷനോടും വെള്ളി, സ്വര്‍ണ്ണം, റോസ് ഗോള്‍ഡ്, ബ്‌ളാക്ക് ജെറ്റ് ബ്‌ളാക്ക് എന്നീ നിറങ്ങളിലും ലഭിക്കും. മുമ്പ് വന്ന സ്‌പേസ് ഗ്രേയ്ക്ക് പകരമാണ് അലുമിനിയം കോട്ടിംഗുള്ള ജെറ്റ് ബ്‌ളാക്കും മിറര്‍ലെസ് ഫിനിഷ് വരുന്ന ബ്‌ളാക്കും വരുന്നത്. 

അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായുള്ള അപ്‌ഗ്രേഡ് പ്രോഗ്രാമുകളും ആപ്പിള്‍ ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച അമേരിക്കയില്‍ പ്രീ ഓര്‍ഡര്‍ തുടങ്ങുന്ന ആപ്പിള്‍ സെപ്തംബര്‍ 16 മുതല്‍ കയറ്റുമതി തുടങ്ങും. 

click me!