
ബംഗളൂരു: വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിച്ച ആപ്പിൾ ഐഫോൺ 7, 7പ്ലസ് മോഡലുകൾക്ക് മികച്ച വില്‍പ്പന. രാജ്യത്ത് ഫോൺ വിതരണം ചെയ്യുന്ന മിക്ക സൈറ്റുകളിലും ഫോണുകളുടെ സ്റ്റോക്ക് തീർന്നു എന്നാണ് കാണിക്കുന്നത്. ബ്ലാക്ക്, ജെറ്റ് ബ്ലാക്ക് നിറങ്ങളിലുള്ള ഫോണുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.
രാജ്യത്തെ അംഗീകൃത വിതരണക്കാരായ ഫ്ളിപ്കാർട്ട്, ഇൻഫിബീം സൈറ്റുകളിൽ എല്ലാ വേരിയന്റുകളും ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് കാണിക്കുന്നത്.
പ്രീ ബുക്കിംഗ് സംവിധാനമുണ്ടായിരുന്നതിനാൽ പല സൈറ്റുകളിലും ഇപ്പോൾ ഉടൻ വരുന്നു എന്നും കാണിക്കുന്നുണ്ട്. എത്തിയ ഫോണുകൾ ബുക്ക് ചെയ്തവർക്കു നല്കാനെ തികഞ്ഞുള്ളൂവെന്നാണ് സൂചന.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam