ആപ്പിള്‍ ഐഫോണ്‍ 7ന് ഇന്ത്യയില്‍ കിടിലന്‍ ഓഫറുകള്‍

Published : Oct 04, 2016, 05:03 AM ISTUpdated : Oct 05, 2018, 01:34 AM IST
ആപ്പിള്‍ ഐഫോണ്‍ 7ന് ഇന്ത്യയില്‍ കിടിലന്‍ ഓഫറുകള്‍

Synopsis

ആപ്പിള്‍ ഔദ്യോഗികമായി വിതരണക്കാരാക്കിയിരിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് ഫ്ലിപ്പ്കാര്‍ട്ട്. ഒക്ടോബര്‍ 7 മുതല്‍ ഫ്ലിപ്പ്കാര്‍ട്ട് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവ ഫ്ലിപ്പ്കാര്‍ട്ട് ലഭ്യമാക്കും എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് പറയുന്നത്. 60000 രൂപ മുതലാണ് പ്രീഓഡര്‍ ആരംഭിക്കുന്നത്. 

ഐഫോണ്‍ 7നും, 7പ്ലസും 32 ജിബി, 128 ജിബി, 256 ജിബി പതിപ്പുകള്‍ ഫ്ലിപ്പ്കാര്‍ട്ട് ലഭ്യമാക്കും. സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. എന്നാല്‍ ഐഫോണിന്‍റെ പുതിയ കളറായ ജെറ്റ് ബ്ലാക്ക് 128 ജിബി പതിപ്പില്‍ മാത്രമേ ലഭിക്കൂ. 

24,500 രൂപയുടെ എക്സേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ പഴയ മോ‍ഡലുകൾ തിരിച്ചുനൽകി ഐഫോൺ 7 വാങ്ങാം.

ഐഫോണ്‍ 7 എക്സേഞ്ച് ഓഫറില്‍ ലഭിക്കുന്ന തുക

ഐഫോൺ 4: 3,300 രൂപ
ഐഫോൺ 4എസ്: 4,000 രൂപ
ഐഫോൺ 5, 5സി: 6,500 രൂപ
ഐഫോൺ 5 എസ്: 8,900 രൂപ
ഐഫോൺ 6: 17,900 രൂപ
ഐഫോൺ 6 പ്ലസ്: 19,300 രൂപ
ഐഫോൺ 6 എസ്: 21,700 രൂപ
ഐഫോൺ 6 എസ് പ്ലസ്: 24,500 രൂപ


ഫ്ലിപ്കാർട്ട് വഴി ഇഎംഐ പ്ലാനുകളും ലഭ്യമാണ്. ഐഫോൺ 7 32 ജിബി വാരിയന്‍റിന് മാസത്തിൽ 2,910 രൂപ ഇഎംഐ അടച്ചാൽ മതി. ഇതിനു പുറമെ സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10,000 ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. ഈ പണം ജനുവരി എട്ടിനു അക്കൗണ്ടുകളിൽ ലഭിക്കും.

ആമസോണിലെ ഐഫോണ്‍ 7 ഓഫറുകള്‍

ആമസോൺ ഇന്ത്യയും ഐഫോൺ 7 നു വൻ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ ഇന്ത്യ നേരിട്ടുള്ള ഡീലര്‍ എന്ന നിലയില്‍ അല്ല ഐഫോൺ വിതരണം ചെയ്യുന്നത്. ആമസോൺ വഴി എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഐഫോൺ 7 വാങ്ങുന്നവർക്ക് 11,000 രൂപ തിരിച്ചു നല്‍കും. ഈ ഓഫർ ഒക്ടോബർ ഒന്നു മുതൽ ഒക്ടോബർ അഞ്ചു വരെ ബുക്കിങ് ചെയ്യുന്നവർക്ക് ലഭിക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍