​ഐ ഫോൺ 8നായുള്ള കാത്തിരിപ്പ്​ നീളും

Published : Sep 08, 2017, 01:02 PM ISTUpdated : Oct 04, 2018, 06:22 PM IST
​ഐ ഫോൺ 8നായുള്ള കാത്തിരിപ്പ്​ നീളും

Synopsis

ആരാധകർ കാത്തിരിക്കുന്ന ​ഐ ഫോൺ 8 വിപണിയിൽ എത്താൻ താമസിക്കുമെന്ന്​ റിപ്പോർട്ടുകൾ. അടുത്തവാരം പുറത്തിറക്കാനിരിക്കെ ​ഐ ഫോൺ 8​ൻ്റെ ഉൽപ്പാദനത്തിലുണ്ടായ തടസങ്ങളാണ്​ ഫോണിന്‍റെ ഷിപ്പിംഗില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്​ വിപണിയിൽ ഫോണിൻ്റെ ദൗര്‍ലഭ്യം ലോഞ്ചിംഗിന് ശേഷം​ ഇടയാക്കുമെന്നാണ്​ കരുതുന്നത്​. പുറത്തിറക്കലിന് ശേഷം ഫോണ്‍ വിപണിയിലെത്തുന്നത്​ ഒരു മാസം വരെ വൈകാൻ ഇത്​ ഇടയാക്കുമെന്നാണ്​ കരുതുന്നത്​. ​ഫോണിൽ ഉപയോഗിക്കുന്ന പുതിയ ഒ.എൽ.ഇ.ഡി സ്​ക്രീൻ ഉത്പദനം ആവശ്യത്തിന് അനുസരിച്ച് നടക്കുന്നില്ല എന്നതാണ് ഫോണ്‍ ഉത്പാദനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒഎല്‍ഇഡി സ്ക്രീനുകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്ന സാംസങ്ങില്‍ നിന്നും​ വ്യത്യസ്​തമായ രീതിയിലുള്ള ഒ.എൽ.ഇ.ഡി സ്​ക്രീൻ ആണ്​ ​ഐ ഫോണിന്​ വേണ്ടി തയാറാക്കുന്നത്​. എന്നാല്‍ ഒഎല്‍ഇഡി നിര്‍മ്മാണത്തില്‍ സാങ്കേതിക സഹായത്തിനായി സാംസങ്ങിനെ ​ ആപ്പിൾ ആശ്രയിക്കുന്നുണ്ട്​. 

അതേസമയം ​ടച്ച്​ ​ഐ.ഡിയാണ്​ ഫോണിനായി ഉപയോഗിക്കാനിരുന്ന​തെന്നും ഇത്​ വിജയകരമാകാത്തതു കാരണം ഉപേക്ഷിച്ചതാണ്​ ഫോൺ വൈകാൻ ഇടയാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്​. നിർമാണ പദ്ധതികളിൽ വരുത്തിയ മാറ്റങ്ങൾ മൊത്തത്തിൽ വൈകുന്നതിന് ഇത്​ ഇടയാക്കി. ടച്ച്​ ​ഐ.ഡിക്ക്​ പകരം മുഖം സ്​കാൻ ചെയ്​ത്​ ഫോൺ അൺലോക്കിങ്​ സംവിധാനമാണ്​ കൊണ്ടുവരുന്നതെന്നാണ്​ പുറത്തുവന്ന റിപ്പോർട്ടുകൾ.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര