ചില ഐഫോണ്‍ മോഡലുകളുടെ ഉത്പാദനം കുറയ്ക്കാന്‍ ആപ്പിള്‍

Published : Jan 20, 2018, 04:46 PM ISTUpdated : Oct 05, 2018, 02:08 AM IST
ചില ഐഫോണ്‍ മോഡലുകളുടെ ഉത്പാദനം കുറയ്ക്കാന്‍ ആപ്പിള്‍

Synopsis

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ചില ഫോണുകളുടെ നിര്‍മ്മാണം കുറയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബാറ്ററിയെ സംബന്ധിച്ച്  സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി പരാതികള്‍ വന്നിരുന്നു. ഇതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്താന്‍ ആപ്പളിനെ പ്രേരിപ്പിച്ചത് എന്നാണ് പ്രമുഖ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിയെ പഴയ മോഡലുകളെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് നീക്കം എന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ പരാതിപ്പെട്ടത് ആപ്പളിന് ഉണ്ടാകുന്ന അപ്രതീക്ഷത ഷട്ട്ഡൗണ്‍, ബാറ്ററിയുടെ പ്രശ്‌നങ്ങള്‍ ഇവയെ സംബന്ധിച്ചായിരുന്നു. ഇതിനു പരിഹാരം കണ്ടെത്താനായി കമ്പനി കഴിഞ്ഞ വര്‍ഷം പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ പ്രശ്‌നം പരിഹരിക്കാനായി സാധിച്ചില്ല. ട

പഴയ മോഡലുകളില്‍ മാത്രമാണ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വന്നത്. ഇതേ തുടര്‍ന്നാണ് പഴയ മോഡലുകളുടെ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. പുതിയ മോഡലുകളായ ഐ ഫോണിന്റെ പുതിയ വെര്‍ഷനുകളായ ഐ ഫോണ്‍ 6,6 എസ്, എസ് ഇ തുടങ്ങിയവയില്‍ പുതിയ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരുന്നു. 

ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹരമായി. ആപ്പിളിന്‍റെ ഫോണുകളെ സംബന്ധിച്ച് നിരന്തരമായി പരാതികള്‍ വരുന്നത് കൊണ്ടാണ് കമ്പനിയുടെ പുതിയ ഫോണുകള്‍ വിപണിയില്‍ ശോഭിക്കാത്തതെന്ന വിമര്‍ശനത്തിനും പരിഹാരം കാണാന്‍ പുതിയ നടപടി കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍