വാട്‍സ്ആപ് സ്റ്റിക്കറുകള്‍ ഐ ഫോണില്‍ നിന്ന് പടിയിറങ്ങേണ്ടി വരും?

By Web TeamFirst Published Nov 19, 2018, 4:32 PM IST
Highlights

ഒരേ സ്വഭാവത്തിലുള്ള നിരവധി സ്റ്റിക്കര്‍ ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ആപ്‍സ് സ്റ്റോറിലുള്ളത്. അവ ഏതാണ്ട് സമാന ഉപയോഗമുള്ളവയുമാണ്. സ്റ്റിക്കറുകള്‍ നിര്‍മ്മുന്ന മറ്റ് ആപ്ലിക്കേഷനുകളെ സപ്പോര്‍ട്ട് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് വാട്സ്ആപ് പ്രഖ്യാപിച്ചത്. 

സാന്‍ഫ്രാന്‍സിസ്കോ: വാട്‍സ്ആപ് സ്റ്റിക്കറുകള്‍ ഉടന്‍ ആപ്പില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡീലീറ്റ് ചെയ്യപ്പെടുമെന്ന് സൂചന. ആപ്പുകളുടെ കാര്യത്തില്‍ ആപ്പിള്‍ പിന്തുടരുന്ന നയങ്ങള്‍ക്ക് വിരുദ്ധമായാണ് ഇത്തരം സ്റ്റിക്കര്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നതാണ് കാരണം. വാട്സ്ആപ് ഫീച്ചറുകളെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കുന്ന ചില വെബ്‍സൈറ്റുകളാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഒരേ സ്വഭാവത്തിലുള്ള നിരവധി സ്റ്റിക്കര്‍ ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ ആപ്‍സ് സ്റ്റോറിലുള്ളത്. അവ ഏതാണ്ട് സമാന ഉപയോഗമുള്ളവയുമാണ്. സ്റ്റിക്കറുകള്‍ നിര്‍മ്മുന്ന മറ്റ് ആപ്ലിക്കേഷനുകളെ സപ്പോര്‍ട്ട് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് വാട്സ്ആപ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആണ്‍ട്രോയിഡിലും ഐഒഎസിലും സ്വന്തം സ്റ്റിക്കര്‍ ആപുകള്‍ പ്രസിദ്ധീകരിക്കാനും വാട്സ്ആപ് ആഹ്വാനം ചെയ്തിരുന്നു. ഉപയോക്തക്കാള്‍ക്ക് ഇഷ്ടമുള്ള ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സ്റ്റിക്കര്‍ നിര്‍മ്മിച്ച് വാട്സ്ആപ് വഴി അയക്കാന്‍ കഴിയും.

വാട്സ്ആപിന്റെ ഈ പ്രഖ്യാപനത്തിന് ശേഷം നിരവധി സ്റ്റിക്കര്‍ ആപുകള്‍ ആപ്പിള്‍ ആപ് സ്റ്റോറില്‍ ഇടംപിടിച്ചു. എന്നാല്‍ മറ്റ് ആപുകളെ ആശ്രയിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ അനുവദിക്കാനാവില്ലെന്നാണ് ആപ്പിളിന്റെ വാദം.  ആപ്പിളില്‍ നിന്നോ വാട്സാആപ്പില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്ദ്യോഗികമായ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.

click me!