
സാംസങ്ങില്‍ നിന്നും 7കോടി ഒഎല്‍ഇഡി സ്ക്രീനുകള്‍ വാങ്ങുവാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ആപ്പിള്‍ ഐഫോണ്‍ 8 നിര്‍മ്മാണത്തിന്‍റെ ഭാഗമായാണ് ഈ ഓഡര്‍ എന്നാണ് ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഫോണ്‍8 ന്‍റെ കൂടിയ വിപണന സാധ്യത മുന്നില്‍ കണ്ടുള്ള നീക്കമാണ് ആപ്പിള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
നിക്കി ഏഷ്യന്‍ റിപ്പോര്‍ട്ടറാണ് ഇത് സംബന്ധിച്ച് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. സാംസങ്ങ് ഉപയോഗിക്കുന്ന മടക്കാവുന്ന തരത്തിലുള്ള ഓര്‍ഗാനിക്ക് ലൈറ്റ് എമിറ്റേറ്റിംഗ് ഡിയോഡ് ഡിസ്പ്ലേയാണ് ആപ്പിള്‍ ഓഡര്‍ ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
സെപ്തംബറിലാണ് ആപ്പിള്‍ ഐഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതിയ ആപ്പിള്‍ ഐഫോണ്‍8ന് ഒഎല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും എന്ന് നേരത്തെ സ്വിരീകരിക്കപ്പെട്ട വാര്‍ത്തയാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam