ആപ്പിളിന്റെ വരുമാനത്തില്‍ ഇടിവ്; പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഇന്ത്യന്‍ വിപണി

By Web DeskFirst Published Apr 27, 2016, 3:31 PM IST
Highlights

നഷ്ടവാര്‍ത്ത വന്നതോടെ ആപ്പിള്‍ ഓഹരികള്‍ എട്ട് ശതമാനം ഇടിഞ്ഞ് 100 ഡോളറിലെത്തി. രണ്ടാം പാദത്തില്‍ 5.12 കോടി യൂണിറ്റ് ഐഫോണുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 6.12 കോടിയായിരുന്നു. സ്മാര്‍ട്‌ഫോണ്‍ വിപണി താഴോട്ടാണെന്നാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞത്.

എന്നാല്‍ ആപ്പിളിനെ പെട്ടന്ന് ഒരു വലിയ വീഴ്ചയില്‍ നിന്നും രക്ഷിച്ചത് ഇന്ത്യയാണെന്ന് ടിം കുക്ക് സൂചിപ്പിക്കുന്നു. അമേരിക്കയും ചൈനയും കഴി!ഞ്ഞാല്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ ഏറ്റവും വില്‍പന നടക്കുന്നത് ഇന്ത്യയിലാണ്. എന്നാല്‍ ഇന്ത്യയിലെ വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്കുകള്‍ ഐഫോണ്‍ വില്‍പനയെ ബാധിക്കുന്നുണ്ട്. ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ മികച്ച വിപണിയാണ്. എന്നാല്‍ റീട്ടെയില്‍ പ്രശ്‌നങ്ങള്‍ വില്‍പന കുറച്ചു.

ഐഫോണ്‍ 6എസ് വലിയ പ്രകടനം നടത്തിയില്ലെന്ന് ആപ്പിള്‍ വിലയിരുത്തുന്നു. നേരത്തെ പുറത്തിറങ്ങിയ ഐഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ കാര്യമായ തല്‍പ്പര്യം കാണിച്ചില്ലെന്ന് ആപ്പിള്‍ പറയുന്നു. അതേസമയം, ആപ്പിള്‍ സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക് വരുമാനം 20 ശതമാനം വര്‍ധിച്ചു. 

ഏതാണ്ട് ആറു ബില്യന്‍ ഡോളറിനടത്താണ് ഇത്. ഐമാക്, ഐപാഡ് വില്‍പന ലാഭത്തിന് മുകളിലാണ് ഇത്. ഇത് ഭാവിയിലേക്കുള്ള സൂചന എന്നാണ് ആപ്പിള്‍ വിലയിരുത്തുന്നത് ഗാഡ്ജറ്റുകള്‍ക്ക് അപ്പുറം അവയുടെ അനുബന്ധ സേവനങ്ങള്‍ക്ക് പ്രധാന്യം  കൊടുക്കാനും ലാഭം പിടിച്ച് നിര്‍ത്താനും ആപ്പിള്‍ ശ്രമിച്ചേക്കും.

click me!