
ഫ്രീഡം 251 തീര്‍ത്ത വിവാദങ്ങളും ആകാംക്ഷകളും അടങ്ങും മുന്‍പ് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന വാദവുമായി പുതിയ കമ്പനി രംഗത്ത് എന്നാല്‍ 251ന് ആല്ല കുറച്ച് വില കൂടിയതാണ് ഡൂകോസ് എത്തിക്കുന്ന എന്‍ട്രി ലെവല്‍ ഫോണ്‍ വില 888, ഡുകോസ് എക്സ്1 എന്നാണ് ഫോണിന്‍റെ പേര്. മെയ് 2ന് ഇറങ്ങുന്ന ഫോണിന്‍റെ പ്രീബുക്കിംഗ് വെള്ളിയാഴ്ച ആരംഭിക്കുമെന്നാണ് ഡുകോസിന്‍റെ സൈറ്റ് പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച വില നികുതികള്‍ ഉള്‍പ്പെടുത്തിയാണോ എന്ന് വ്യക്തമല്ല, അതിനാല്‍ തന്നെ 888 എന്ന വില മാറാം എന്നും റിപ്പോര്‍ട്ടുണ്ട്. ഫോണിന്‍റെ സൈറ്റിലെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഗാഡ്ജറ്റ് 360 ഡിഗ്രി റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഫോണിന്‍റെ കൃത്യമായ പ്രത്യേകതകള്‍ ഒന്നും ഇതുവരെ പുറത്തായിട്ടില്ലെങ്കിലും, പ്രതീക്ഷിക്കപ്പെടുന്ന പ്രത്യേകതകള്‍ ഇതാണ്. 4 ഇഞ്ചാണ് ഡിസ്പ്ലേ, പ്രോസ്സര്‍ ശേഷി 1.2 ജിഗാഹെര്‍ട്സാണ്, മുന്‍ക്യാമറ 0.3 എംപിയാണ്, സ്ക്രീന്‍ റെസല്യൂഷന്‍ 480X800 പിക്സലാണ്, റാം ശേഷി 1ജിബിയാണ്, ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഇന്‍റേണല്‍ സ്റ്റോറേജ് 4ജിബിയാണ്, പിന്‍ക്യാമറ ശേഷി 2 എംപിയാകും എന്ന് പ്രതീക്ഷിക്കപ്പെടുമ്പോള്‍ ബാറ്ററി ശേഷി 1300 എംഎഎച്ചാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam