എഐ ഉപയോഗം പ്രോത്സാഹിപ്പിക്കും, പക്ഷേ ചെലവ് കുറയ്ക്കും! ജീവനക്കാരുടെ എഐ ബജറ്റ് വെട്ടിക്കുറയ്ക്കാനൊരുങ്ങി ആപ്പിള്‍

Published : Nov 07, 2026, 01:03 PM IST
apple employees ai budget cost cut

Synopsis

പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി ജീവനക്കാര്‍ക്ക് എഐ ഉപയോഗിക്കാനായി അനുവദിക്കുന്ന തുകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ എഐയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ശ്രമങ്ങളും ആപ്പിള്‍ തുടരുന്നുണ്ട്.

എല്ലാ ജീവനക്കാരും എഐ കൂടുതല്‍ ഉപയോഗിക്കണമെന്ന് പറയുന്നതിനിടെ, എഐ സേവനങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് അനുവദിക്കുന്ന തുക വെട്ടിക്കുറയ്ക്കാനൊരുങ്ങി ആപ്പിള്‍. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. മൈക്രോസോഫ്റ്റ്, ടെസ്ല, ഊബര്‍ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും എഐ ഉപയോഗം വ്യാപകമാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ജീവനക്കാരുടെ എഐ ചെലവുകള്‍ നിയന്ത്രിക്കുന്ന നടപടികളിലേക്ക് നീങ്ങുകയാണ്. തുടക്കത്തില്‍ എഐ ഉപകരണങ്ങള്‍ പരീക്ഷിക്കാനും ജോലികളില്‍ കൂടുതല്‍ ഉപയോഗിക്കാനും ജീവനക്കാരെ പ്രോത്സാഹിപ്പിച്ചിരുന്ന ടെക് കമ്പനികള്‍ ഇപ്പോള്‍ അതിനുള്ള ചെലവ് കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് ഇതിന് പ്രധാന കാരണം.

ഈ നീക്കത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത് ആപ്പിളാണ്. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി ജീവനക്കാര്‍ക്ക് എഐ ഉപയോഗിക്കാനായി അനുവദിക്കുന്ന തുകയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കമ്പനിയുടെ നീക്കമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ എഐയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ശ്രമങ്ങളും ആപ്പിള്‍ തുടരുന്നുണ്ട്.

എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രവര്‍ത്തനങ്ങളും കമ്പനിയുടെ ആഭ്യന്തര സംവിധാനങ്ങളും എഐ ഉപയോഗിച്ച് കൂടുതല്‍ ആധുനികമാക്കാനാണ് ആപ്പിളിന്റെ ശ്രമം. എന്നാല്‍ എഐ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജീവനക്കാര്‍ ചെലവഴിക്കുന്ന തുക നിയന്ത്രിക്കാനും കമ്പനി ലക്ഷ്യമിടുന്നു. നിലവില്‍ ചില വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പ്രതിദിനം പരമാവധി 100 ഡോളര്‍ വരെ എഐ സേവനങ്ങള്‍ക്കായി ചെലവഴിക്കാം. എന്നാല്‍ ഈ പരിധി ചില ടീമുകള്‍ക്ക് 25 ഡോളറായി കുറയ്ക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ തുക ആവശ്യമായ ജീവനക്കാര്‍ക്ക് പ്രത്യേക അനുമതി തേടേണ്ടിവരും. എന്‍ജിനീയറിങ് ടീമുകളിലാണ് ഇപ്പോള്‍ പുതിയ നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നത്. മറ്റ് ചില വിഭാഗങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തേ തന്നെ നിലവിലുണ്ട്.

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയ വിവിധ എഐ മോഡലുകള്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ ജീവനക്കാര്‍ക്ക് സൗകര്യമുണ്ട്. ജീവനക്കാരുടെ എഐ ഉപയോഗത്തിനുള്ള ചെലവ് നിയന്ത്രിക്കുന്ന ആദ്യ ടെക് കമ്പനിയല്ല ആപ്പിള്‍. മൈക്രോസോഫ്റ്റും ആഭ്യന്തര എഐ ഉപയോഗത്തിനുള്ള ചെലവ് പരിധി കുറച്ചിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ ടെസ്ലയില്‍ എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ക്ക് ആഴ്ചയില്‍ പരമാവധി 200 ഡോളര്‍ ചെലവഴിക്കാനാണ് അനുമതി. ഊബര്‍ ടെക്‌നോളജീസ് വ്യക്തിഗത എഐ കോഡിങ് ഉപകരണങ്ങളുടെ ചെലവ് പ്രതിമാസം 1,500 ഡോളറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മെറ്റ പ്ലാറ്റ്ഫോംസ് ജീവനക്കാര്‍ പുറത്തുനിന്നുള്ള എഐ സേവനങ്ങള്‍ക്കുപകരം കമ്പനി സ്വന്തമായി വികസിപ്പിച്ച എഐ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഫ്രാൻസിലെ രക്തബാങ്കുകളിലും സൈബർ ആക്രമണം; ഫ്രീസറുകളുടെ താപനില 110 ഡിഗ്രിയിലേക്ക് ഉയർത്തി ഹാക്കർമാർ
ഇപിഎഫ്ഒയുടെ പുതിയ സേവനം: ഇനി എല്ലാം വാട്‌സ്ആപ്പിൽ!