
സിലിക്കണ്‍വാലി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ആപ്പിള്‍ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 4.1 കോടി ഐഫോണുകളാണ് മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്നു മാസത്തിനിടെ ആപ്പിള്‍ വിറ്റത്. ഇതിലൂടെ സ്വന്തമാക്കിയത് 24.8 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 1,58,882 കോടി രൂപ). കമ്പനിയുടെ ലാഭം 12 ശതമാനം ഉയര്‍ന്ന് 8.7 ബില്ല്യണ്‍ ഡോളറിലെത്തി.
വാർത്ത പുറത്തുവന്നതോടെ ആപ്പിള്‍ ഓഹരികള്‍ കുത്തനെ ഉയര്‍ന്നു. സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്‍റെ കാര്യത്തില്‍ എക്കാലത്തേയും മികച്ച നേട്ടമാണ് ആപ്പിള്‍ നേടിയത്. 45.4 ബില്ല്യണ്‍ ഡോളറാണ് ആപ്പിളിന്‍റെ മൊത്തം വരുമാനം. ഇത് കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 42.3 ബില്ല്യണ്‍ ഡോളറായിരുന്നു. ഡിജിറ്റല്‍ ഉള്ളടക്കം, ആപ്പിള്‍ പേ ആപ്ലിക്കേഷണ്‍ തുടങ്ങി സേവനങ്ങളില്‍ നിന്നായി 7.26 ബില്ല്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചു. കൂടുതല്‍ വരുമാനം ഫോണ്‍ വില്‍പനയില്‍ നിന്നു തന്നെയാണ് ഏറ്റവും ലഭിച്ചിരിക്കുന്നത്.
ഈ വർഷം സെപ്റ്റംബറിൽ ഐ ഫോൺ പുതിയ പതിപ്പ് ഇറക്കും,മൂന്ന് പുതിയ ഉപകരണങ്ങളോടുകൂടി ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ആപ്പിൾ ഈ വർഷം നടക്കുന്ന പത്താം വാർഷികത്തോട് അനുബന്ധിച്ച് സ്പെഷ്യൽ എഡിഷൻ സ്മാർട്ഫോൺ ഇറക്കുമെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam