
ലണ്ടന്‍: ഭൂമിക്ക് പുറത്ത് മറ്റെതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. നാല് പ്രകാശ വര്‍ഷത്തിനപ്പുറം ഭൂമിയേക്കാള്‍ 1.3 ഇരട്ടി വലുപ്പമുള്ള ഗ്രഹം കണ്ടെത്തി. ഭൂമിയുമായി ഏറെ സാമ്യമുള്ള ഗ്രഹത്തിന് പ്രോക്‌സിമ ബി എന്നാണ് പേരിട്ടിരിക്കുന്നത്.
ഇവിടെ ജീവനുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മലകളും വെള്ളവും പാറകളും ഇവിടെയുണ്ട്. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിക്ക് ഏറ്റവുമടുത്ത നക്ഷത്രമായ പ്രോക്‌സിമ സെഞ്ച്വറിയെയാണ് പ്രോക്‌സിമ ബി വലം വെയ്ക്കുന്നത്.
ദ്രാവക രൂപത്തിലുള്ള ജലത്തിന് നില നില്‍ക്കാന്‍ പറ്റിയ ഊഷ്മാവായതിനാലാണ് ഇവിടെ ജീവനുണ്ടാകാം എന്ന് കരുതുന്നത്. താരതമ്യേന ഭൂമിക്കടുത്ത ഗ്രഹമായതിനാല്‍ ഇവിടെയ്ക്ക് സ്‌പേസ് ക്രാഫ്റ്റ് അയക്കാം എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററി ടെലിസ്സ്‌കോപ്പ് ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam