എടിഎമ്മുകള്‍ ഇല്ലാതാകും; പകരം ഡ്രോണുകള്‍ എത്തും

Published : May 31, 2017, 10:05 AM ISTUpdated : Oct 04, 2018, 04:18 PM IST
എടിഎമ്മുകള്‍ ഇല്ലാതാകും; പകരം ഡ്രോണുകള്‍ എത്തും

Synopsis

മോസ്‌കോ: നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് പണം എത്തിക്കുന്നതിനും ബാങ്കുകള്‍ ന്യൂജെന്‍ ആകുന്നു. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്കാണ് ഇത്തരത്തില്‍ പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.  പണം പിന്‍വലിക്കുന്നതിന് ബാങ്കിലോ ഏടിഎമ്മിലേക്കോ പോകണ്ടകാര്യമില്ലെന്നതാണ് ഇവരുടെ അവകാശവാദം. 

ഡ്രോണുകള്‍ ഉപയോഗിച്ച് പണം നിക്ഷേപകര്‍ക്കെത്തിക്കുക എന്നതാണ് പുതിയ പദ്ധതി. എടിഎം ആക്രമണത്തില്‍ കാലത്ത് അതില്‍ നിന്നും രക്ഷനേടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സാധാരണ രീതികളില്‍ നിന്നും മാറി പണം നല്‍കുന്നതിന് മറ്റ് രീതികള്‍ അവലംബിക്കുമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റാനിസ്ലാവ് കുഷ്‌നേവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് കാര്യം വിശദമാക്കിയത്.

ബ്രാഞ്ചില്‍ നിന്നും നിശ്ചിത കിലോമീറ്റര്‍ ദൂരത്തേക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. ഇതിലൂടെ പണം മാത്രമല്ല മറ്റ് പേപ്പറുകളും കൈമാറുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ നിമിഷങ്ങള്‍കൊണ്ട് എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.  എന്നാല്‍ ചെറു ഡ്രോണുകള്‍ ഇത്തരത്തില്‍ ദൂരസഞ്ചാരത്തിന് യോഗ്യമായതല്ല എന്നത് ഇതിന്റെ സാധ്യതകളെ കുറയ്ക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു