
തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ മുതൽ പൂർണമായും ബിഎസ്എൻഎൽ 4 ജി സേവനം ലഭ്യമാകും. ഈ സാമ്പത്തിക വർഷം 2,200 സ്ഥലങ്ങളിൽ 4 ജി സേവനം ലഭ്യമാക്കുമെന്നും ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നവംബറോടെ സൗകര്യം ലഭിക്കുമെന്നും ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ആർ. മണി അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും 4 ജി പരിധിയിൽ ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരും. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി വരികയാണ്. നിലവിലെ 3 ജി ടവറുകൾ 4 ജിയിലേക്ക് മാറ്റും. കേരള സർക്കിളിൽ 71 ശതമാനം നെറ്റുവർക്കുകളും 3 ജിയിലേക്കു മാറിയിട്ടുണ്ട്. പുതിയതായി സ്ഥാപിച്ച 2067 ടവറുകളിൽ 1950 എണ്ണവും 3 ജിയും 117 എണ്ണം 2 ജിയുമാണ്.
ലക്ഷദീപിൽ 1100 സ്ഥലങ്ങളിൽ 3 ജിയും 300 സ്ഥലങ്ങിൽ 2 ജിയും പുതിയതായി ഏർപ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ടെന്നും ആർ. മണി വ്യക്തമാക്കി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam