സ്മാര്‍ട്ട്ഫോണുകളുടെ ഭാവിമാറ്റിമറിക്കും ഈ 'ബാറ്റ്മാന്‍ ടെക്നോളജി'

By Web DeskFirst Published May 31, 2016, 11:51 AM IST
Highlights

ഫോൺ വിളിക്കാണോ, ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണ്‍ കൈവെള്ളയിൽ വച്ച് അമർത്തിയാൽ മതി.
വിരൽ കൊണ്ടു തൊടുന്നതിനു പകരം കൈവെള്ളയിൽ വച്ച് പ്രത്യേക രീതിയിൽ ഫോൺ അമർത്തുമ്പോൾ സ്ക്രീനിലെ പേജുകൾ മാറും. പാട്ടും കേൾക്കാം.

‘ഫോഴ്സ് ഫോൺ’ സോഫ്റ്റ്‍വെയർ സ്മാർട്ഫോണിൽ ചെലുത്തുന്ന മർദം മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. മൈക്രോഫോൺ, സ്പീക്കർ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് സോഫ്റ്റ്‍വെയർ പ്രവർത്തിക്കുന്നത്. ഫോണിൽ അമർത്തുമ്പോൾ സ്പീക്കർ പുറപ്പെടുവിക്കുന്ന ശബ്ദം മൂലമുണ്ടാകുന്ന ചെറിയ പ്രകമ്പനം മൈക്രോഫോൺ പിടിച്ചെടുത്ത് അതിനനുസരിച്ച് നിർദേശം നൽകുകയാണ് ചെയ്യുന്നത്. ഈ ശബ്ദം മനുഷ്യരുടെ ശ്രവണ പരിധിക്കു പുറത്താണ്. 

ഡാർക്ക് നൈറ്റ് എന്ന ബാറ്റ്മാൻ സിനിമയാണ്‘ഫോഴ്സ് ഫോൺ’ വികസിപ്പിച്ചെടുക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.

click me!