
മുംബൈ: വിവിധ ടെലികോം കമ്പനികള്‍ മത്സരിച്ച് പുത്തന്‍ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കവേ പുതിയ നീക്കവുമായി ഭാരതി എയര്‍ടെല്‍. 398 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചു. ദിവസവും രണ്ട് ജിബി ഡാറ്റയും മറ്റ് ആനൂകൂല്യങ്ങളും അടങ്ങുന്ന 28 ദിവസ വാലിഡിറ്റിയിലുള്ള റീച്ചാര്‍ജ് പ്ലാനാണിത്.
റിലയന്‍സ് ജിയോ ന്യൂ ഇയര്‍ വെല്‍ക്കം റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചതിനൊപ്പം ഭാരതി എയര്‍ടെല്‍ പുതിയ റീച്ചാര്‍ജ് പുറത്തിറക്കിയിരിക്കുകയാണ്. 398 രൂപയുടെ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണിത്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‌ടിഡി കോള്‍, സൗജന്യ റോമിംഗ്, ദിവസവും 2 ജിബി 5ജി ഡാറ്റ, ദിവസംതോറും 100 വീതം സൗജന്യ എസ്എംഎസ് എന്നിവയാണ് എയര്‍ടെല്ലിന്‍റെ 398 രൂപ റീച്ചാര്‍ജിന്‍റെ പ്രധാന സവിശേഷതകള്‍. ഇതിന് പുറമെ 28 ദിവസത്തേക്ക് ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ സേവനവും ലഭിക്കും. ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങളും സിനിമകളും വെബ് സിരീസുകളും ആസ്വദിക്കാന്‍ ഇതുവഴിയാകും. ഒരൊറ്റ ഡിവൈസില്‍ മാത്രമായിരിക്കും ഹോട്ട്‌സ്റ്റാര്‍ ലഭിക്കുക. മൂന്ന് മാസത്തേക്ക് ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കണമെങ്കില്‍ 149 രൂപ നല്‍കേണ്ട സ്ഥാനത്താണ് എയര്‍ടെല്‍ വമ്പന്‍ ഓഫര്‍ വച്ചുനീട്ടിയിരിക്കുന്നത്.
അതേസമയം റിയല്‍സ് ജിയോ 2025 രൂപയുടെ പുതുവര്‍ഷ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 200 ദിവസമാണ് റിലയന്‍സ് ജിയോയുടെ 2025 രൂപ പ്ലാനിന്‍റെ വാലിഡിറ്റി. അണ്‍ലിമിറ്റഡ് 5ജി നെറ്റ്‌വര്‍ക്കാണ് ജിയോ 2025 രൂപ പ്ലാനിലൂടെ വച്ചുനീട്ടുന്നത്. ആകെ 500 ജിബി 4ജി ഡാറ്റ ഇതിന് പുറമെയുണ്ട്. ദിവസം 2.5 ജിബിയാണ് ഉപയോഗിക്കാന്‍ കഴിയുക. 200 ദിവസത്തേക്ക് പരിധിയില്ലാത്ത വോയിസ് കോളും എസ്എംഎസും ലഭിക്കുമെന്നതും 2025 രൂപ പ്ലാനിന്‍റെ പ്രത്യേകതയാണ്. ഇതിന് പുറമെ അജിയോയില്‍ 500 രൂപ കൂപ്പണും, സ്വിഗ്ഗിയില്‍ 150 രൂപ ഓഫും, ഈസ്‌മൈ ട്രിപ്പില്‍ വിമാന ടിക്കറ്റ് ബുക്കിംഗിന് 1500 രൂപ കിഴിവും ജിയോ നല്‍കുന്നു. ചില നിബന്ധനകളോടെയാവും ഈ അധിക ആനുകൂല്യങ്ങള്‍ ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം