ഡിസംബറില്‍ മാത്രം എയര്‍ടെല്ലിന് 5.7 കോടി ഉപയോക്താക്കളെ നഷ്ടമായി

By Web TeamFirst Published Feb 3, 2019, 10:44 AM IST
Highlights

ഡിസംബർ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കൾ എയർടെല്ലിനോട് വിടപറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു

മുംബൈ: ഭാരതി എയർടെല്ലിന് കഴിഞ്ഞവര്‍ഷം ഡിസംബറിൽ മാത്രം 5.7 കോടി ഉപയോക്താക്കളെ നഷ്ടമായി. കമ്പനി തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകൾ അനുസരിച്ച് 28.42 ഉപയോക്താക്കളാണ് ഇന്ത്യയിൽ എയർടെല്ലിനുള്ളത്. ട്രായുടെ കണക്കനുസരിച്ച് 34.1 കോടി മൊബൈൽ ഉപയോക്താക്കളാണ് നവംബർ അവസാനം എയർടെല്ലിനുണ്ടായിരുന്നത്. 

ഡിസംബർ അവസാനത്തോടെ ഏകദേശം 5.7 കോടി ഉപയോക്താക്കൾ എയർടെല്ലിനോട് വിടപറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ വരിക്കാരുടെ കാര്യത്തിൽ ജിയോയും എയർടെല്ലും തമ്മിലുള്ള വ്യത്യാസം ചെറുതായി.  28 കോടി ഉപയോക്താക്കളാണ് ഡിസംബർ അന്ത്യത്തിൽ‌ ജിയോയ്ക്കുണ്ടായിരുന്നത്.

4ജി ഉപയോക്താക്കളുടെ കാര്യത്തിൽ എയർടെല്ലിനെ സംബന്ധിച്ചിടത്തോളം പുരോഗതിയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പാദത്തിന്‍റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയർടെല്ലിന് ഉണ്ടായിരുന്നത്. എന്നാൽ ജിയോയുടേത് 4ജി വരിക്കാർ മാത്രമാണ്. എയർടെല്ലിന്റേത് 4ജി, 3ജി, 2ജി വരിക്കാരും ഉൾപ്പെടുന്നതാണ്.

click me!