വലിയ വിലയില്ല, 320 ജിബി ഡാറ്റ 160 ദിവസത്തേക്ക്; ബിഎസ്എന്‍എല്ലിന് കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം

Published : Jul 19, 2024, 12:12 PM ISTUpdated : Jul 19, 2024, 12:15 PM IST
വലിയ വിലയില്ല, 320 ജിബി ഡാറ്റ 160 ദിവസത്തേക്ക്; ബിഎസ്എന്‍എല്ലിന് കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം

Synopsis

ദീര്‍ഘകാല വാലിഡിറ്റി, കുറഞ്ഞ നിരക്ക്, മികച്ച ഡാറ്റ ഓഫര്‍, അണ്‍ലിമിറ്റഡ് കോളിംഗ് തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ പ്ലാനിനുണ്ട്

ദില്ലി: സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധനവിനിടെ പഴയ കളം തിരിച്ചുപിടിക്കുകയാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍. ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളുമായാണ് ബിഎസ്എന്‍എല്‍ മനംകീഴടക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കളെയും പുത്തന്‍ ഉപഭോക്താക്കളെയും ഇതിലൂടെ ബിഎസ്എന്‍എല്‍ ആകര്‍ഷിക്കുന്നു. ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും ആകര്‍ഷകമായ ഡാറ്റ പ്ലാനുകളിലൊന്ന് പരിചയപ്പെടാം. 

ദീര്‍ഘകാല വാലിഡിറ്റി, കുറഞ്ഞ നിരക്ക്, മികച്ച ഡാറ്റ ഉപയോഗം, അണ്‍ലിമിറ്റഡ് കോളിംഗ് തുടങ്ങി നിരവധി പ്രത്യേകതകളുള്ള പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 997 രൂപയ്‌ക്ക് 160 ദിവസത്തേക്ക് 320 ജിബി ഡാറ്റ ലഭിക്കുന്ന റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്ലിനുള്ളത്. ദിവസം ഇന്‍റര്‍നെറ്റ് ഉപയോഗം രണ്ട് ജിബി കഴിഞ്ഞാല്‍ അണ്‍ലിമിറ്റഡ് ഡാറ്റ സ്‌പീഡ് 40 കെബിപിഎസായി കുറയും. എസ്‌റ്റിഡി ഉള്‍പ്പടെ അണ്‍ലിമിറ്റഡ് ഫോണ്‍കോളുകള്‍ വിളിക്കാം എന്നതാണ് 997 രൂപയുടെ റീച്ചാര്‍ജിന്‍റെ മറ്റൊരു സവിശേഷത. ദിവസവും ഏത് നെറ്റ്‌വര്‍ക്കിലേക്കും 100 സൗജന്യ എസ്എംഎസുകളും ഈ റീച്ചാര്‍ജ് പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു. മുടക്കുന്ന പണം വസൂലെന്ന് ചുരുക്കം.

ഇതില്‍ അവസാനിക്കുന്നില്ല 997 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് ബിഎസ്എന്‍എല്‍ നല്‍കുന്ന സേവനങ്ങള്‍. രണ്ട് മാസത്തേക്ക് സൗജന്യമായി 'ബിസ്എന്‍എല്‍ ട്യൂണ്‍' കോളര്‍ട്യൂണ്‍ സൗകര്യം ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാം. സ്സിങ് മ്യൂസിക് ലിസ്റ്റണ്‍ പോഡ്‌കാസ്റ്റ് തുടങ്ങി മറ്റ് നിരവധി സേവനങ്ങളും 997 രൂപയുടെ റീച്ചാര്‍ജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം സേവനദാതാക്കളാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറാന്‍ ആളുകള്‍ പൊതുവെ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.  ബിഎസ്എന്‍എല്ലിന്‍റെ 4ജി സൗകര്യം രാജ്യവ്യാപകമായി ഉടന്‍ വരുന്നുവെന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ 4ജി സര്‍വീസ് ഇല്ലാത്ത ഏക ടെലികോം കമ്പനി ബിഎസ്എന്‍എല്‍ ആണ്. വൈകാതെ 5ജി സേവനവും ബിഎസ്എന്‍എല്‍ ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ട്. 

Read more: 25 ലക്ഷം പുതിയ കണക്ഷന്‍, പോര്‍ട്ട് ചെയ്‌തെത്തിയത് രണ്ടരലക്ഷം പേര്‍; കോളടിച്ച് ബിഎസ്‌എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍