
മുംബൈ: ഞായറാഴ്ചകളിലെ സൗജന്യ അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ ബി.എസ്.എന്‍.എല്‍ പുനഃസ്ഥാപിച്ചു. ഫെബ്രുവരി ആദ്യം മുതല്‍ നിര്‍ത്തലാക്കിയ ഓഫറാണ് വീണ്ടും തുടരാന്‍ തീരുമാനിച്ചത്. ഇതോടെ ഇനിയും ഞായറാഴ്ചകളില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറുംരാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാം. മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.
മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി കുറഞ്ഞ ലാന്റ് ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു ബി.എസ്.എന്‍.എല്‍ ഈ ഓഫര്‍ വീണ്ടും നല്‍കുന്നത്. 2016ലെ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്.ഇതിനൊപ്പം രാത്രികാല സൗജന്യ കോള്‍ സേവനവും ലാന്‍ഡ് ഫോണ്‍ കണക്ഷന്‍, റീകണക്ഷന്‍ എന്നിവയുടെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തതോടെ ലാന്‍ഡ് ഫോണ്‍ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam