
സ്വകാര്യകമ്പനികള്‍ക്കെതിരായ മല്‍സരം കടുപ്പിക്കാന്‍ ബിഎസ്എന്‍എല്‍ കച്ചമുറുക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ആകര്‍ഷകമായ പുതിയ മൂന്നു ഓഫറുകള്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നു. 333 രൂപ മുടക്കിയാല്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും. ഇതില്‍ പ്രതിദിനം മൂന്നു ജിബി ഡാറ്റ മികച്ച സ്‌പീഡില്‍ ഉപയോഗിക്കാം. മൂന്നു ജിബി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗത കുറയും. മൂന്നു ജിബിക്ക് ശേഷം 80 കെബിപിഎസ് ആയിരിക്കും ഡൗണ്‍ലോഡ് വേഗത. ട്രിപ്പിള്‍ ഏയ്‌സ് എന്നാണ് ഈ ഓഫറിന്റെ പേര്.
അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭ്യമാകുന്ന ദില്‍ ഖോല്‍ കെ ബോല്‍ എന്ന ഓഫര്‍ ലഭിക്കുന്നതിന് 349 രൂപയ്‌ക്കാണ് ചാര്‍ജ് ചെയ്യേണ്ടത്. ഈ ഓഫര്‍ ചെയ്‌താല്‍ അണ്‍ലിമിറ്റഡ് എസ്‌ടിഡി-ലോക്കല്‍ കോളുകളും പ്രതിദിനം രണ്ട് ജിബി ഡാറ്റ മികച്ച സ്‌പീഡിലും ആസ്വദിക്കാം. പരിധി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗം 80 കെബിപിഎസ് ആയിരിക്കും.
നെഹ്‌ലെ പെ ദെഹ്‌ല എന്ന മൂന്നാമത്തെ പ്ലാന്‍ അനുസരിച്ച് 395 രൂപ മുടക്കിയാല്‍, ബിഎസ്‌എന്‍എല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് 3000 മിനിട്ടും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1800 മിനിട്ടും സൗജന്യമായി വിളിക്കാം. കൂടാതെ പ്രതിദിനം 2 ജിബി ഡാറ്റയും ത്രീജി സ്പീഡില്‍ ആസ്വദിക്കാം. 71 ദിവസമായിരിക്കും ഈ ഓഫറിന്റെ കാലാവധി.
മല്‍സരം കടുത്തതോടെ നിലവിലുള്ള 339 പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി എന്നത് മൂന്നു ജിബിയാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. മൂന്നു ജിബി പരിധി കഴിഞ്ഞാല്‍ ഡൗണ്‍ലോഡ് വേഗം 80 കെബിപിഎസ് ആയി കുറയും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam