ബിഎസ്എന്‍എല്ലിന്‍റെ നഷ്ടം കുറയുന്നു

By Web DeskFirst Published Jan 29, 2017, 6:10 AM IST
Highlights

മുംബൈ: കഴിഞ്ഞവര്‍ഷം ബിഎസ്എന്‍എല്ലിന്‍റെ ആകെ നഷ്ടം 4,890 കോടി രൂപ. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ് 2015  ഡിസംബറില്‍ 6,121 കോടി ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലിന്‍റെ നഷ്ടമുണ്ടായിരുന്നത്. ഇതാണ് 2016 ഡിസംബറില്‍ എത്തുമ്പോള്‍ 4,890 കോടിയായി കുറഞ്ഞത്.

അതേ സമയം സേവനങ്ങള്‍ നല്‍കുന്നതിന്‍റെ വരുമാനത്തില്‍ കമ്പനിക്ക് 5.8 ശതമാനത്തിന്‍റെ വര്‍ദ്ധനവ് ഈ കാലയളവില്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കമ്പനിക്ക് കഴിഞ്ഞവര്‍ഷം 19,3796 കോടിയുടെ വരുമാനം ഉണ്ടായി. 

ആകെ വരുമാനത്തില്‍ 7 ശതമാനത്തോളം വര്‍ദ്ധനവാണ് ബിഎസ്എന്‍എല്‍ ഈ കാലയളവില്‍ രേഖപ്പെടുത്തിയതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറയുന്നു.

click me!