ദീപാവലി ആഘോഷിക്കാന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

Published : Oct 25, 2018, 11:03 AM ISTUpdated : Oct 25, 2018, 06:32 PM IST
ദീപാവലി ആഘോഷിക്കാന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

Synopsis

പ്രതിദിനം വേഗ നിയന്ത്രണങ്ങള്‍ ഇല്ലാതെ രണ്ട് ജിബി ഡേറ്റയും 10 ദിവസം കാലാവധിയുള്ള സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

കൊച്ചി: ദീപാവലി ആഘോഷിക്കാന്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. രാജ്യത്തെ ഏത് നെറ്റ്‍വര്‍ക്കിലേക്കും പരിധികളില്ലാതെ എസ്ടിഡി, ലോക്കല്‍, റോമിംഗ് വോയ്സ്, വീഡിയോ കോളുകള്‍ നല്‍കുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, പ്രതിദിനം വേഗ നിയന്ത്രണങ്ങള്‍ ഇല്ലാതെ രണ്ട് ജിബി ഡേറ്റയും 10 ദിവസം കാലാവധിയുള്ള സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

നവംബര്‍ ഏഴ് വരെ വിവിധ ബിഎസ്എന്‍എല്‍ വേസനങ്ങളുടെ ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്ക് പ്രത്യേക ഇളവും ഉത്സവകാല ഓഫറായി ലഭിക്കും. ലാന്‍ഡ് ലെെന്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച്, വെെമാക്സ്, മൊബെെല്‍, സിഡ‍ിഎംഎ സേവനങ്ങളുടെ ബില്ലുകള്‍ അടയ്ക്കുന്നവര്‍ക്ക് നികുതി ഒഴിച്ചുള്ള തുകയുടെ ഒരു ശതമാനമാണ് ഇളവ് ലഭിക്കുക.

അടുത്ത അഞ്ച് മാസത്തെ തുക മുന്‍കൂറായി അടയ്ക്കുന്നവര്‍ക്ക് നികുതി ഒഴിച്ചുള്ള തുകയുടെ മൂന്ന് ശതമാനവും ഇളവ് ലഭിക്കും. ലീസ്‍ഡ് സര്‍ക്യൂട്ട് ബില്ലുകള്‍ക്ക് നികുതി ഒഴിച്ച് രണ്ട് ശതമാനമാണ് ഇളവ്. 

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ