
ദില്ലി: ഉപഭോക്താക്കൾക്ക് ദിവസം നാലുജിബി സൗജന്യ ഡേറ്റ നൽകുന്ന ഓഫറുമായി ബിഎസ്എൻഎൽ. ബിഎസ്എൻഎൽ ചൗക്ക 444 എന്ന പുതിയ ഓഫറിൽ 90 ദിവസത്തേക്ക് നാലു ജിബി ഇന്റർനെറ്റ് ദിവസേന ഉപയോഗിക്കാൻ കഴിയും.
പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമായാണ് ഓഫർ. ഈ ഓഫറിനായി കേരളത്തിൽ നിലവിലുള്ള 444 രൂപയുടെ ഓഫർ പുനഃക്രമീകരിക്കും. ഓഫർ ശനിയാഴ്ച മുതൽ നിലവിൽ വരും. ഇത്ര ചുരുങ്ങിയ തുകയ്ക്ക് ഇത്രകാലം ഉപയോഗിക്കാവുന്ന ഓഫർ ആദ്യമായി അവതരിപ്പിക്കുന്നത് ബിഎസ്എൻഎലാണ്. എസ്ടിവി 333 രൂപ പ്ലാൻ വിജയകരമായതിന് പിന്നാലെയാണ് പുതിയ ഓഫർ.
അതേസമയം, ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന 333 രൂപയുടെ ഓഫറിന്റെ കാലാവധി 90ൽനിന്ന് 60 ആക്കി കുറച്ചു. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കൻഡ് ഏതു നെറ്റ്വർക്കിലേക്കും സൗജന്യ കോൾ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 30 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam