
പൊതുമേഖല ടെലികോം കമ്പനി ബിഎസ്എൻഎൽ പുതിയ ഓഫറുമായി രംഗത്ത്. പോസ്റ്റ് പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് 60 ശതമാനം ആനുകൂല്യമാണ് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതലാണു പ്രതിമാസ നിശ്ചിത നിരക്കിൽ 60 ശതമാനം വരെ ആനുകൂല്യം ലഭിക്കുക. 12 മാസത്തേക്കു മുൻകൂറായി പണം അടയ്ക്കുന്നവർക്കു പ്ലാൻ 325നു 975 രൂപയും പ്ലാൻ 525നു 2205 രൂപയും പ്ലാൻ 799 നു 4794 രൂപയും ഇളവു ലഭിക്കും.
പോസ്റ്റ് പെയ്‌ഡ് പ്ലാനുകളുടെ സൗജന്യ ഡേറ്റാ പരിധിയിലും വർധന വരുത്തി. ഓരോ പ്ലാനിലും 500 ശതമാനം അധിക ഡേറ്റയാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. പ്ലാൻ 225 നു മൂന്നു ജിബിയും പ്ലാൻ 525 നു 15 ജിബിയും പ്ലാൻ 799 ന് 60 ജിബിയും പ്ലാൻ 1525നു വേഗപരിമിതികളില്ലാതെയും ഡേറ്റ ലഭിക്കും. നവംബർ മാസത്തിൽ പുതിയ പോസ്റ്റ് പെയ്‌ഡ് കണക്‌ഷൻ എടുക്കുന്നവർക്ക് ആക്ടിവേഷൻ, സിം ചാർജുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam