ബിഎസ്എൻഎൽ 98 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചു

By Web TeamFirst Published Feb 22, 2019, 2:15 PM IST
Highlights

നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വർധിപ്പിച്ചപ്പോൾ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് ടെലികോം ടോക് റിപ്പോർ

ദില്ലി: ബിഎസ്എൻഎൽ 98 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചു. പരിഷ്കരിച്ച പുതിയ പ്ലാനിൽ ദിവസവും 2 ജിബി ഡാറ്റ ലഭിക്കും. നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്. എന്നാൽ, പ്ലാനിന്‍റെ കാലാവധി കുറച്ചിട്ടുണ്ട്. ഡാറ്റ വേഗതയും 80 കെബിപിഎസ് ആയി കുറച്ചിട്ടുണ്ട്.  

നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വർധിപ്പിച്ചപ്പോൾ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് ടെലികോം ടോക് റിപ്പോർട്ട്.  ഇറോസ് നൗ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. 

ഇറോസ് നൗ കണ്ടന്റ് ലഭിക്കാൻ ഉപഭോക്താക്കൾ ഇറോസ് നൗ ആപ് ഡൗൺലോഡ് ചെയ്ത് ബിഎസ്എൻഎൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതാണ്.  ഇറോസ് നൗ കണ്ടന്‍റ് ബിഎസ്എൻഎല്ലിന്റെ 78, 333, 444 പ്രീപെയ്ഡ് റീചാർജുകളിലും ലഭ്യമാണ്.

click me!