ഷവോമി ഫോണുകളുമായി പോയ ട്രക്ക് കൊള്ളയടിച്ചു; ഒരു കോടിയുടെ ഫോണുകള്‍ നഷ്ടമായി

By Web TeamFirst Published Feb 20, 2019, 8:50 AM IST
Highlights

ഡ്രൈവറെ കെട്ടിയിട്ട ശേഷം ട്രക്കുമായി കടന്ന അക്രമികള്‍ ഫോണുകള്‍ കൈക്കലാക്കിയ ശേഷം ട്രക്ക് ഉപേക്ഷിച്ച് കടന്നു

നെല്ലൂര്‍: ഷവോമി ഫോണുകളുമായി പോകുകയായിരുന്ന ട്രക്ക് കൊള്ളയടിച്ച് ഒരു കോടി രൂപയുടെ ഫോണുകള്‍ അജ്ഞാതര്‍ കൊള്ളയടിച്ചു. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ ദഗദര്‍ത്തി ഗ്രാമത്തിന് സമീപത്ത് വച്ചാണ് ട്രക്ക് കൊള്ളയടിച്ചത്. 6000 രൂപ മുതല്‍ 14000 രൂപ വരെ വിലയുള്ള ആകെ ഒരു കോടി രൂപയുടെ മൂല്യമുള്ള ഫോണുകള്‍ കൊള്ളയടിക്കപ്പെട്ടത്. ഗൗരാവരം ഗ്രാമത്തില്‍ വച്ച് ട്രക്ക് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച ശേഷം ട്രക്ക് കൊള്ളയടിക്കുകയായിരുന്നു. 

ഡ്രൈവറെ കെട്ടിയിട്ട ശേഷം ട്രക്കുമായി കടന്ന അക്രമികള്‍ ഫോണുകള്‍ കൈക്കലാക്കിയ ശേഷം ട്രക്ക് ഉപേക്ഷിച്ച് കടന്നു. ചെന്നൈ കൊല്‍ക്കത്ത ദേശീയ പാതയില്‍ ധാബയ്ക്ക് സമീപമാണ് ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീ സിറ്റിയിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച ഫോണുകള്‍ കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് കൊള്ളയടിക്കപ്പെട്ടത്. 

മോഷണം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. ഷവോമി കമ്പനിയില്‍ നിന്ന് തന്നെ കൊള്ളക്കാര്‍ക്ക് സഹായം ലഭിച്ചതായി സംശയിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി. പ്രദേശവാസികളുടെയും പിന്തുണ കൊള്ളസംഘത്തിന് ലഭിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

click me!