
നെടുങ്കണ്ടം: ബിഎസ്എന്‍എല്‍ 4ജിയുടെ ആരംഭം കേരളത്തില്‍ നിന്നായിരിക്കും എന്നത് നേരത്തെ പ്രഖ്യാപിക്കപ്പെട്ട കാര്യമാണ്. രാജ്യത്ത് ആദ്യമായി ബിഎസ്എന്‍എല്‍ ഫോര്‍ ജി സേവനം ലഭിക്കാന്‍ പോകുന്നത് ഇടുക്കി ജില്ലയിലെന്ന് സൂചന. ബിഎസ്എന്‍എലിന്‍റെ 3ജി സേവനം പോലും ലഭ്യമല്ലാത്ത ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് ഈ അപൂര്‍വ അവസരം ലഭിക്കുന്നത്.
താലൂക്കിലെ അഞ്ചിടത്തുള്ള ടവറുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഉടുമ്പന്‍ചോല ടൗണ്‍, കല്ലുപാലം, പാറത്തോട്, ചെമ്മണ്ണാര്‍, സേനാപതി എന്നിവിടങ്ങളിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക. നിലവിലുള്ള ടവറില്‍ 4ജി സേവനങ്ങള്‍ ലഭിക്കുന്നതിന് പുതിയ ആന്‍റിനകളും ബേസ് സ്റ്റേഷന്‍ ട്രാന്‍സ്മിറ്ററും ഘടിപ്പിക്കേണ്ടതുണ്ട്. അതിനൊപ്പം നിലവിലുള്ള അഞ്ചു ടവറുകളിലും 2ജി സേവനവും തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam