ബിഎസ്എന്‍എല്‍ പുതിയ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു

By Web DeskFirst Published Sep 19, 2017, 10:23 AM IST
Highlights

ദില്ലി: സൗജന്യ ഫോണ്‍ കോളുകളോടെ ബിഎസ്എന്‍എല്‍ പുതിയ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. 2000 രൂപയ്ക്കടുത്ത് വില വരുന്ന ഫോണ്‍ ഒകേ്ടാബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. റിലയന്‍സ് ജിയോയോട് മത്സരിക്കാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. 

ലാവ, മൈക്രോമാക്സ് എന്നീ കമ്പനികളാകും ഫോണ്‍ നിര്‍മിക്കുക. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ ഇറക്കുന്നത്. എന്നാല്‍ ഫോണ്‍ 4 ജി ആണോ എന്ന കാര്യം വ്യക്തമല്ല.

ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന 85 ശതമാനം പേരും സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്തവരാണെന്നാണ് മൊബൈല്‍ മാര്‍ക്കറ്റിങ് അസോസിയേഷന്റെ അടുത്തകാലത്തെ പഠനം വ്യക്തമാക്കുന്നത്. എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവരും ഫീച്ചര്‍ ഫോണുമായി എത്തുമെന്നാണ് സൂചന.

click me!