സന്തോഷ വാര്‍ത്ത, വരുന്നു ബിഎസ്എന്‍എല്‍ ഇ-സിം; ലോഞ്ച് 2025 മാര്‍ച്ചില്‍

Published : Dec 22, 2024, 12:11 PM ISTUpdated : Dec 22, 2024, 12:14 PM IST
സന്തോഷ വാര്‍ത്ത, വരുന്നു ബിഎസ്എന്‍എല്‍ ഇ-സിം; ലോഞ്ച് 2025 മാര്‍ച്ചില്‍

Synopsis

2025 മാര്‍ച്ചില്‍ ഇ-സിം അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍, ബിഎസ്എന്‍എല്‍ 4ജി വിന്യാസം 2025 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കും

ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാര്‍ച്ചിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാന്‍ ആലോചിക്കുന്നത്. നിലവില്‍ സ്വകാര്യം ടെലികോം പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നിവര്‍ ഇന്ത്യയില്‍ ഇ-സിം സൗകര്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. 

സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെയും പുത്തന്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന്‍റെയും ഭാഗമായി പൊതുമേഖല ടെലികോം നെറ്റ്‌വര്‍ക്കായ ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യം ആരംഭിക്കുകയാണ്. 2025 മാര്‍ച്ചില്‍ ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എന്‍എല്‍ കണ്‍സ്യൂമര്‍ മൊബിലിറ്റി ഡയറക്ടര്‍ സന്ദീപ് ഗോവില്‍ അറിയിച്ചു. രാജ്യത്തെ മറ്റെല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ഇ-സിം സംവിധാനം നേരത്തെയുണ്ടായിരുന്നു.  

ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകള്‍ വളരെ കുറവായതിനാല്‍ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കള്‍ പരിമിതമാണ്. ഐഫോണുകള്‍ അടക്കമുള്ള ഹൈ-എന്‍ഡ് ഫോണുകള്‍ക്കാണ് ഇ-സിം സൗകര്യം നിലവിലുള്ളത്. മൂന്ന് മാസത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്‍റെ ഇ-സിം സൗകര്യം ലഭിച്ചുതുടങ്ങും. 2025 ജൂണ്‍ മാസത്തോടെ 4ജി വിന്യാസം പൂര്‍ത്തീകരിക്കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു. ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 60,000ത്തിലധികം 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിച്ചു. 

Read more: അതിവേഗം ബഹുദൂരം ബിഎസ്എന്‍എല്‍; 4ജി ടവറുകള്‍ 62201 എണ്ണമായി, പുതിയ നാഴികകല്ല്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

3.7 ബില്യൺ വർഷം പഴക്കമുള്ള ചൊവ്വ പ്രദേശം, അമ്പരപ്പിക്കും ചിത്രങ്ങൾ പുറത്തുവിട്ട് ഇഎസ്എ
സാംസങിന്‍റെ അപ്രതീക്ഷിത നീക്കം; രാജ്യത്ത് ഫോണുകൾക്ക് വില കുതിച്ചുയര്‍ന്നു