സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നതിനുമുമ്പ് ഉറപ്പായും വായിക്കുക

By webdeskFirst Published Apr 11, 2016, 2:28 PM IST
Highlights

പുതിയ സ്‌മാര്‍ട്‌ഫോണ്‍ വാങ്ങുന്നതിനുമുമ്പ് നിരവധി ചിന്തകള്‍നമ്മെ അലട്ടാറുണ്ട്. ഏതു മോഡല്‍, ഏതു ബജറ്റ് ഇങ്ങനെ ഇതിലൊക്കെ പ്രധാനമാണ് ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കണമെന്ന്. ഇതാ തുടക്കക്കാര്‍ക്കായി ചില പ്രാഥമികവിവരങ്ങള്‍.

ഐഒഎസ്

ഏറ്റവും ലളിതമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ്. സര്‍ക്കിള്‍ ബട്ടണില്‍ പ്രെസ് ചെയ്ത് സിരിയെന്ന വോയിസ് പേഴ്സണല്‍ അസിസ്റ്റന്റ്സ് ഉപയോഗിക്കാനാവും. ഫിംഗര്‍പ്രിന്റ് റീഡ് ചെയ്യാനും ഹോംബട്ടണ്‍ ഉപയോഗിക്കാനാകും. ഐട്യൂണ്‍ മ്യൂസിക്, വീഡിയോ എന്നിവ മാനേജ് ചെയ്യാന്‍ സഹായിക്കും. ഐക്ലൗഡ് ബാക്ക് അപ് ചെയ്യാനും വിവിധ ഉപകരണങ്ങളുമായി കണക്ട് ചെയ്യാനും സഹായകമാകും. ആപ്പിള്‍ എയര്‍പ്ലേ സപ്പോര്‍ട്ടിംഗ് ഡിവൈസുകളുമായി വയര്‍ലെസ്‌ലി സ്ട്രീമിങ്ങിന് സഹായകമാകും.

ആന്‍ഡ്രോയിഡ് 
മൊബൈല്‍ പ്ലാറ്റ്ഫോം രംഗത്ത് ഏറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസറ്റമാണ് ആന്‍ഡ്രോയിഡ്. ആപ്പിള്‍ തങ്ങളുടെ ഐഫോണിലും ഐപാഡിലുമാണ് ഐഒഎസ് ഉപയോഗിക്കുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം ഓപ്പണായതിനാല്‍ നിരവധി കമ്പനികള്‍ ഇതുപയോഗിച്ച് ഫോണുകള്‍ പുറത്തിറക്കുന്നു.
നിരവധി ഗൂഗിള്‍ സര്‍വീസസ് പ്രിലോഡഡ് ആയി ലഭിക്കും. ഗൂഗിള്‍ മാപ്, ജിമെയില്‍, യുട്യൂബ് എന്നിങ്ങനെ.മ്യൂസിക്, ടിവിഷോ, സിനിമ, ഗെയിം, ഇബുക്ക് തുടങ്ങിയവ എന്തും ഡൗണ്‍ലോഡ് ചെയ്യാനുമാകും. ഗൂഗിള്‍ നൗ എന്ന പേഴ്സണല്‍ അസിസ്റ്റന്റും ലഭ്യമാണ്. മള്‍ട്ടി ടാസ്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദം ആന്‍ഡ്രോയിഡാണ്.


വിന്‍ഡോസ്/ ബ്ലാക്ക്ബറി
സ്മാര്‍ട്‌ഫോണ്‍ മാര്‍ക്കറ്റിന്റെ ഭൂരിഭാഗവും കൈയ്യാളിയിരുന്നത് ഐഒഎസ്- ആന്‍ഡ്രോയിഡുമാണെങ്കില്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റും ബ്ലാക്ക്ബറിയും മത്സരത്തിനുണ്ട്. വിന്‍ഡോസ് 10മായി ലൂമിയ ഫോണുകളെത്തിക്കഴിഞ്ഞു.ഒണ്‍ ഡ്രൈവ് പോലുള്ള ക്ലൗഡ് സര്‍വീസുകളും വിന്‍ഡോസ് 10 ഡിവൈസുകളുമായുള്ള എളുപ്പത്തിലുള്ള സിംക്രണൈസേഷനുമൊക്കെ വിന്‍ഡേസ് മൊബൈലുകള്‍ക്ക് സാധിക്കും. ബ്ലാക്ക്ബറി ഡിവൈസുകള്‍ വാങ്ങുന്നത് സുരക്ഷ എന്ന പരിഗണന മുന്‍നിര്‍ത്തിയാണ്. ബ്ലാക്ക്ബറി ഫോണുകളില്‍ പലതിനും QWERTY ഫിസിക്കല്‍ കീബോര്‍ഡുകളാണ്. 30മണിക്കൂര്‍വരെ ബാറ്ററി ലഭിക്കുന്ന ബ്ലാക്കബറി ഫോണുകളുണ്ട്. ഏറ്റവും ശബ്ദമുള്ളതും ക്ലാരിറ്റിയുള്ളതുമായ സ്പീക്കര്‍ഫോണുകളാണുള്ളത്.

click me!