പ്രണയദിനം ആഘോഷമാക്കൂ; ഓഫറുകളുമായി ജിയോയും വിഐയും

Published : Feb 14, 2023, 05:43 AM IST
പ്രണയദിനം ആഘോഷമാക്കൂ; ഓഫറുകളുമായി ജിയോയും വിഐയും

Synopsis

വോഡഫോൺ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫർ 14  വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ റീഡീം ചെയ്യാനാകൂ. 

വാലന്റൈൻസ് ഡേ പ്രമാണിച്ച് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി പ്രഖ്യാപിച്ച് റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും.  വോഡഫോൺ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫർ 14  വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ റീഡീം ചെയ്യാനാകൂ. അതേസമയം, ഫെബ്രുവരി 10-നോ അതിന് ശേഷമോ റീചാർജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കൾക്ക് വിപുലീകൃത വാലന്റൈൻസ് ഡേ പ്രത്യേക ഓഫറുകളിലൊന്ന് ലഭിക്കും. ജിയോ ഉപയോക്താക്കളും ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും. കൂടാതെ എല്ലാ കൂപ്പണുകൾക്കും മൈജിയോ ആപ്പിലൂടെ പ്രതിഫലം ലഭിക്കും. ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ. അവസാന തീയതി എന്നാണെന്ന് ജിയോ  ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഔദ്യോഗിക ട്വീറ്റിലൂടെയാണ് വോഡഫോൺ ഐഡിയ വാലന്റൈൻസ് ഡേ സ്പെഷ്യൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 299 രൂപയ്ക്കോ അതിന് മുകളിലോ ഉയർന്ന  ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന എല്ലാ വിഐ ഉപയോക്താക്കളും. ഫെബ്രുവരി 14-നോ അതിന് മുമ്പോ ഉള്ള 299 അല്ലെങ്കിൽ ഉയർന്ന പ്ലാനുകൾക്കോ 5ജിബി അധിക ഡാറ്റ വരെ സൗജന്യമായി ലഭിക്കും. എന്നിരുന്നാലും, 5 ജിബി അധിക ഡാറ്റ 28 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. 199,299 രൂപയുടെ റീച്ചാർജുകൾക്കും ഈ ഓഫറുകളുണ്ട്.ഫെബ്രുവരി 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. റിലയൻസ് ജിയോയും ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകൾ ലഭിക്കുന്നതിനുള്ള അവസാന തീയതി ടെലികോം കമ്പനി തീരുമാനിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. 

ഫെബ്രുവരി 10-നോ അതിനു ശേഷമോ റീചാർജ് പൂർത്തിയാക്കുന്ന എല്ലാ രജിസ്റ്റർ ചെയ്ത ജിയോ ഉപഭോക്താക്കൾക്കും നിശ്ചിത കാലയളവിലേക്ക് ചില അധിക ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ കൂപ്പണുകളും മൈജിയോ ആപ്പ് വഴി റിഡീം ചെയ്യപ്പെടും. റീചാർജ് പ്രോസസ് ചെയ്ത് 72 മണിക്കൂറിന് ശേഷമേ വൗച്ചറുകൾ ലഭിക്കു. കൂപ്പണുകൾ റിഡീം ചെയ്യാൻ 30 ദിവസം വരെ കഴിയും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

ഐഫോണ്‍ എയര്‍ നാണിച്ച് തലതാഴ്‌ത്തും; 35000 രൂപ വിലയില്‍ അള്‍ട്രാ-തിന്‍ മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും
കാലഹരണപ്പെട്ട വിൻഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നത് 50 കോടി കമ്പ്യൂട്ടറുകള്‍: ഡെൽ