
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട് - ഇൻ)ആണ് ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇത് മുതലെടുത്ത് ഹാക്കറിന് ഫോണിലേക്ക് നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനുമാകും. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആൻഡ്രോയിഡ് 12, 12 എൽ, 13, 14 വേർഷനുകളിലായാണ്.
ഈ ഒ എസുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഏകദേശം ഒരു കോടിയിലേറെ വരും. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാൽകോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്നും സെർട്ട് ഇൻ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിൾ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകളിലും ഒ എസിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
സാംസങ്, റിയൽമി, ഷാവോമി, വിവോ ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ സുരക്ഷാ പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് ഈ ഫോൺ ബ്രാൻഡുകൾക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ അപ്ഡേറ്റുകൾ നിരവധി പേർ പുറത്തിറക്കിയിട്ടുണ്ട്. ആഴ്ചകളിൽ എല്ലാവർക്കും അപ്ഡേറ്റ് എത്തിയേക്കുമെന്നാണ് സൂചന. ഇതിനായി സെറ്റിങ്‌സിൽ സിസ്റ്റം അപ്‌ഡേറ്റിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam