നായയുടെ ജീവൻ രക്ഷിച്ച് ചാറ്റ് ജിപിടി ; ട്വിറ്ററിൽ രക്ഷക പരിവേഷം

Published : Mar 29, 2023, 06:31 AM ISTUpdated : Mar 29, 2023, 06:33 AM IST
നായയുടെ  ജീവൻ രക്ഷിച്ച് ചാറ്റ് ജിപിടി ; ട്വിറ്ററിൽ രക്ഷക പരിവേഷം

Synopsis

 വളർത്തുനായയുടെ രോഗം എന്തെന്ന് മനസ്സിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നത് ശ്രദ്ധേയം. ചാറ്റ് ജിപിടിയുടെ കണ്ടെത്തലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത് ട്വിറ്റർ ഉപയോക്താവായ കൂപർ എന്നയാളാണ്. 

വീണ്ടും ചർച്ചവിഷയമായി ചാറ്റ്ജിപിടി. ഇക്കുറി രക്ഷകന്റെ റോളിലാണ് വരവ്.  വളർത്തുനായയുടെ രോഗം കണ്ടെത്തുന്നതിലാണ് സാങ്കേതിക വിദ്യ മികവ് തെളിയിച്ചിരിക്കുന്നത്. വളർത്തുനായയുടെ രോഗം എന്തെന്ന് മനസ്സിലാക്കുന്നതിൽ വെറ്ററിനറി ഡോക്ടർമാർ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നത് ശ്രദ്ധേയം. ചാറ്റ് ജിപിടിയുടെ കണ്ടെത്തലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത് ട്വിറ്റർ ഉപയോക്താവായ കൂപർ എന്നയാളാണ്. 
 
തന്റെ വളർത്തുനായ ‘സാസി’ക്ക് അസുഖം വന്നപ്പോൾ പല വെറ്ററിനറി ഡോക്ടർമാരെയും കാണിച്ചു. ഫലമുണ്ടായില്ല. അവസാനം ചാറ്റ് ജിപിടി 4ൽ രോഗ ലക്ഷണങ്ങൾ കാണിച്ചു നോക്കി. ചാറ്റ് ജിപിടി കൃത്യമായ പരിഹാരം നിർദേശിച്ചു. അതനുസരിച്ചതോടെ അസുഖം പൂർണമായി മാറിയെന്നും കൂപ്പർ ട്വിറ്റിൽ പറയുന്നു. നായക്ക് അസുഖം വന്നപ്പോൾ ആദ്യം വെറ്ററിനറി ഡോക്ടർമാരുടെ സഹായത്തോടെയാണ് ചികിത്സിച്ചത്. എന്നാൽ രോഗം മൂർച്ഛിച്ചതോടെ ജിപിടിയുടെ സഹായം തേടുകയായിരുന്നു. സാസിയുടെ രക്തചംക്രമണവും രോഗലക്ഷണങ്ങളും അവസ്ഥയും ഹീമോലിറ്റിക് അനീമിയയെ (IMHA) സൂചിപ്പിക്കുമെന്ന് ചാറ്റ് ജിപിടിയാണ് പറഞ്ഞു തന്നത്. പുതിയ വിവരങ്ങളോടെകൂപ്പർ മറ്റൊരു മൃഗഡോക്ടറെ സമീപിച്ചു. അദ്ദേഹം രോഗനിർണയം സ്ഥിരീകരിക്കുകയും സാസിയെ ഉചിതമായ രീതിയിൽ ചികിത്സിക്കുകയും ചെയ്തു. പെട്ടെന്നുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്. കൂപ്പറിന്റെ ട്വിറ്റ്  വൈറലായിട്ടുണ്ട്.

സാങ്കേതിക രംഗത്തെ പുതിയ തരംഗമാണ് ചാറ്റ്ജിപിടി. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ജിപിടി ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
മനുഷ്യൻ ചെയ്യുന്ന ഭൂരിഭാഗം ജോലികളും ചാറ്റ് ജി.പി.ടി 4ന് വഴിമാറുമെന്നാണ്  സൂചനകൾ. ഇത്തരത്തിലുള്ള 20 പ്രഫഷനുകളുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഏറെ പ്രയാസമുള്ള പരീക്ഷകൾ പോലും  എളുപ്പത്തിൽ പാസായി ചാറ്റ് ജിപിടി മികവ് തെളിയിച്ചത് വാർത്തയിൽ ഇടം നേടിയതാണ്.

കഴിഞ്ഞ നവംബറിലാണ് ഓപ്പൺ എഐ ചാറ്റ് ജിപിടി 3.5 എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കുന്നച്. ചെറിയ കാലത്തിനുള്ളിൽ തന്നെ സൈബർ ലോകത്ത് ചാറ്റ് ജിപിടി  തന്റെതായ ഇടം കണ്ടെത്തുി. ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ)  ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മനുഷ്യനെ പോലെ പ്രതികരിക്കുന്ന എഐ ടൂളാണ്.

Read Also: 'ഹാക്ക് ചെയ്താൽ 10 ലക്ഷം സമ്മാനം', വെല്ലുവിളിച്ച് ഇന്ത്യയിലെ ആദ്യ ക്വാണ്ടം കമ്പ്യൂട്ടിംഗ് നെറ്റ്‌വര്‍ക്ക്

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്