എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ്; 'ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ ഉടൻ നീക്കം ചെയ്യണം'

Published : Oct 06, 2023, 05:56 PM ISTUpdated : Oct 06, 2023, 05:58 PM IST
എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ്; 'ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ ഉടൻ നീക്കം ചെയ്യണം'

Synopsis

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കിൽ  അവ സ്‌ഥിരമായി നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം അടിയന്തിരമായി പ്രവർത്തനരഹിതമാക്കണമെന്നും നോട്ടീസിൽ  ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി ഐടി മന്ത്രാലയം. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) - അടിയന്തിരമായി  നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സ്, യൂട്യൂബ് ടെലിഗ്രാം എന്നിവയ്ക്കാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം നോട്ടീസ് നൽകിയിട്ടുള്ളത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന തരത്തിലുള്ള ഉള്ളടക്കം ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടെങ്കിൽ അവ സ്‌ഥിരമായി നീക്കം ചെയ്യണമെന്നും അവയിലേക്കുള്ള പ്രവേശനം അടിയന്തിരമായി പ്രവർത്തനരഹിതമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അത് സംബന്ധിച്ച വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും നോട്ടീസ് ഓർമ്മപ്പെടുത്തുന്നു. പ്രസ്തുത നിർദ്ദേശങ്ങൾ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളുടെ റൂൾ 3(1)(ബി), റൂൾ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസുകൾ പാലിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഐടി നിയമത്തിലെ വകുപ്പ്  79 പ്രകാരം നിലവിൽ ഇന്‍റർനെറ്റ് ഇടനില പ്ലാറ്റുഫോമുകൾക്ക് ലഭിച്ചു വരുന്ന പരിരക്ഷ (സേഫ് ഹാർബർ പ്രൊട്ടക്ഷൻ) മാറ്റുമെന്നും മന്ത്രാലയം മൂന്ന് സോഷ്യൽ മീഡിയ ഇടനിലക്കാർക്കും  മുന്നറിയിപ്പ് നൽകി.

നിലവിൽ നിയമപരമായ ബാധ്യതയിൽ നിന്ന് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളെ സംരക്ഷിക്കുന്ന നിയമമാണിത്. “എക്‌സ്, യുട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ  ലൈംഗികമായി  ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള ഉള്ളടക്കം നിലവിലില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്തെ ഐടി നിയമങ്ങൾക്ക് കീഴിൽ സുരക്ഷിതവും വിശ്വസനീയവുമായ ഇന്‍റർനെറ്റ് ഉറപ്പാക്കുന്നതിനുള്ള  കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമാണത്" - കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഇന്‍റർനെറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ക്രിമിനൽ സ്വഭാവമുള്ള ഉള്ളടക്കം നീക്കം ചെയ്യുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഐടി നിയമത്തിലെ സെക്ഷൻ 79  പ്രകാരം നിലവിൽ അവർക്കു ലഭിച്ചു വരുന്ന സംരക്ഷണം  പിൻവലിക്കുകയും ഇന്ത്യൻ നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുൾപ്പെടെയുള്ള അശ്ലീല ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ ചട്ടക്കൂട്  ഉറപ്പു വരുത്തുന്നതാണ് ഇൻഫർമേഷൻ ടെക്‌നോളജി നിയമം. നിയമത്തിലെ 66ഇ, 67, 67എ, 67ബി എന്നീ വകുപ്പുകൾ അശ്ലീല ഉള്ളടക്കം ഓൺലൈനിൽ പ്രക്ഷേപണം ചെയ്യുന്നവർക്ക്  കർശനമായ പിഴയും നിയമനടപടികളും ഉറപ്പുവരുത്തുന്നുമുണ്ട്.

ക്ഷേത്രത്തിൽ ഭക്തരെ പോലെ പൊലീസ്; മാലയിട്ട് വണങ്ങി 'സന്യാസി'യുടെ ചെവിയിൽ കാര്യം പറഞ്ഞു, കുടുങ്ങിയതോടെ കീഴടങ്ങൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്
സാംസങ്ങും ആപ്പിളും പൊള്ളിയിട്ടും മോട്ടോറോള പിന്നോട്ടില്ല; അള്‍ട്രാ-തിന്‍ എഡ്‍ജ് 70 ഉടന്‍ ഇന്ത്യയിലെത്തും