ചൈനയില്‍ 5ജി ആരംഭിച്ചു

By Web DeskFirst Published Oct 6, 2016, 3:48 AM IST
Highlights

ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം മാർക്കറ്റായ ചൈനയിൽ പരീക്ഷണാടിസ്ഥാനത്തില്‍ 5 ജി സേവനം ആരംഭിച്ചു. തെരഞ്ഞെടുത്ത 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. 4 ജിയുടെ 20 ഇരട്ടി വേഗമാണ് 5 ജിയ്ക്ക് പ്രതീക്ഷിക്കുന്നത്. 

സെക്കൻഡിൽ ഒരു ജിബിയാണ് 4 ജിയുടെ വേഗമെങ്കിൽ സെക്കൻഡിൽ 20 ജിബിയായിരിക്കും 5 ജിയുടേത്. 130 കോടി ഉപഭോക്‌താക്കളുള്ള ചൈനയിൽ ടെലികോം വിപണിയിൽ 30 ശതമാനം പേരും 4 ജി സേവനമാണ് ഉപയോഗിക്കുന്നത്. 

click me!