ചൈനയില്‍ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും വലിയ ഗുഹയോ ?

By Web TeamFirst Published Oct 22, 2018, 12:45 PM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസൺ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്.

ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസൺ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹക്ക് 118 അടി ആഴമുണ്ട്.

പാറക്കൂട്ടങ്ങളും കല്ലുകളുമെല്ലാം നിറഞ്ഞ ഈ ഗുഹ ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ഗുഹകളിലൊന്നാണെന്നാണ് പര്യവേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഉള്ളിലേക്ക് കടക്കുംതോറും ആകാംഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഗുഹക്കുള്ളില്‍. വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും തീർക്കുന്ന വിസ്മയക്കാഴ്ചക്കൊപ്പം പാറക്കഷ്ണങ്ങളും വർണക്കല്ലുകളും നിറഞ്ഞ ഇടനാഴിയുണ്ട്.  

3ഡി ടെക്നോളജി ഉപയോഗിച്ച് സ്കാൻ ചെയ്താണ് ഗവേഷകസംഘം ഗുഹ കണ്ടെത്തിയത്. അതിരുകളിൽപ്പറ്റിപ്പിടിച്ച എക്കൽ പാളികളും പാറക്കൂട്ടങ്ങളിലൂടെ ഊർന്നിറങ്ങുന്ന വെള്ളവും കാണാനായി സഞ്ചാരികളും എത്തിതുടങ്ങിയിട്ടുണ്ട്.

click me!