സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കിടയില്‍ നിന്ന് ആ കുറ്റവാളിയെ പൊലീസ് കണ്ടത്തിയത് ഇങ്ങനെയാണ്

By Web DeskFirst Published Apr 14, 2018, 9:31 AM IST
Highlights
  • സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കിടയില്‍ നിന്ന് ആ കുറ്റവാളിയെ പൊലീസ് കണ്ടത്തിയത് ഇങ്ങനെയാണ്
  • സ്റ്റേഡിയത്തില്‍ നടന്ന സംഗീത പരിപാടിക്കിടയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്

ചുറ്റുപാടുകളുടെ നിരീക്ഷണത്തിനും കെട്ടിടങ്ങളുടെ സുരക്ഷയ്ക്കുമായാണ് സാധാരണ സിസിടിവി ഉപയോഗിക്കുന്നത്. എന്നാല്‍ സിസിടിവി ഉപയോഗിച്ച് മുങ്ങി നടക്കുന്ന പ്രതികളെ കണ്ടെത്താന്‍ കഴിയുമോ? കഴിയുമെന്നാണ് ചൈനയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതിയെ അറുപതിനായിരം ആളുകള്‍ക്കിടയില്‍ നിന്ന് സിസിടിവിയുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. മുപ്പത്തൊന്നുകാരനായ യുവാവിന്റെ പേരു പോലും പൊലീസിന് അജ്ഞാതമായിരുന്നു എന്നതാണ് കേസിലെ മറ്റൊരു പ്രത്യേകത. തെക്കന്‍ ചൈനയിലെ ജിയാങ്ക്സി പ്രവിശ്യയിലെ സ്റ്റേഡിയത്തില്‍ നടന്ന സംഗീത പരിപാടിക്കിടയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. നിരവധി സാമ്പത്തിക തിരിമറികളും  ഓണ്‍ലൈന്‍ തട്ടിപ്പുകളും നടത്തി മുങ്ങി. പ്രതിയ്ക്കായി ചൈന പൊലീസ് തിരച്ചിലില്‍ ആയിരുന്നു. സ്റ്റേഡിയത്തിലെത്തിയ പ്രതിയെ സ്റ്റേഡിയത്തിലെ സിസിടിവിയാണ് ഫേസ് റിക്കഗ്നിഷ്ന്‍ രീതി ഉപയോഗിച്ച് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിന് സ്റ്റേഡിയത്തില്‍ എത്തി. 

സംഗീത പരിപാടി പുരോഗമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. കുറ്റാരോപിതരുടെ മുഖം തിരിച്ചറിഞ്ഞ് പ്രതികളെ പിടികൂടുന്ന രീതി അടുത്ത കാലത്താണ് ചൈന ഉപയോഗിക്കാന്‍ തുടങ്ങിയത്.  പൊലീസ് തിരയുന്നവരും കസ്റ്റഡിയില്‍ നിന്ന് മുങ്ങിയവരുടെ വിവരങ്ങള്‍ ഏകോപിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകള്‍ ഉപയോഗിച്ചാണ് ചൈന പൊലീസ് സംവിധാനം ശക്തമാക്കുന്നത്. 

സാധാരണക്കാരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഏതൊരാളും ഇത്തരത്തില്‍ നിരീക്ഷണത്തിലാണോയെന്ന സംശയവും ഈ സംവിധാനത്തനെതിരെ ഉയരുന്നുണ്ട്. എന്നാല്‍ ഏറെക്കാലമായി തിരയുന്ന പ്രതികളെ കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്ന് തെളിയിക്കാന്‍ പൊലീസിനെ സഹായിക്കുന്നതാണ് തട്ടിപ്പ് കേസില്‍ മുപ്പത്തൊന്നുകാരന്റെ അറസ്റ്റ്. 
 

click me!